കോഴിക്കോട്: മുന്‍ മന്ത്രിയും മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവുമായ സി.കെ.നാണുവിന്റെ ഭാര്യ പി.മാലതി അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പരേതരായ പുന്നോളത്തില്‍ കണ്ണന്റെയും (ഇയ്യങ്കോട്) ചിരുതയുടെയും മകളാണ്.
മക്കള്‍: സി.കെ.സുധീര്‍ കുമാര്‍, ഡോ. സി.കെ.സുശാന്ത്, പരേതയായ സുജിത. മരുമക്കള്‍: സ്മിത സുധീര്‍, ഡോ. ബിബിന സുശാന്ത്. സഹോദരങ്ങള്‍: പരേതനായ പി.കുമാരന്‍ (റിട്ട. പഞ്ചായത്ത് എക്‌സിക്യൂട്ടിവ് ഓഫിസര്‍, നാദാപുരം), കല്യാണി (വാണിമേല്‍), പി.നാണു (കക്കട്ടില്‍), ഇയ്യങ്കോട് കുഞ്ഞിരാമന്‍, വാസു (നാദാപുരം), ജാനു.






