ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ജൂനിയര്‍ എംജിആര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാവര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അയ്യപ്പന്‍ ആര്‍ നാഥ് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അഞ്ചംഗപോര്. ഇപ്പോഴിതാ ചിത്രത്തിലേക്ക് നായികമാരെ തേടികൊണ്ടുള്ള കാസ്റ്റിങ് കാള്‍ പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ആണ് കാസ്റ്റിങ് കോള്‍ റിലീസ് ചെയ്തിരിക്കുന്നത്. 20-നും 25-നും ഇടയില്‍ പ്രായമുള്ള അഞ്ച് നായികമാരെയാണ് തേടുന്നത്. കൂടാതെ കളരിപ്പയറ്റ് അറിയാവുന്ന പെണ്‍കുട്ടി, നായകന്മാരുടെ ചെറുപ്പം അഭിനയിക്കാവുന്ന 08-നും 12-നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍, 35-നും 65-നും ഇടയില്‍ പ്രായമുള്ളവര്‍ എന്നിവരെയും തേടുന്നു. anjangaporunewfilm@gmail.com എന്ന ഇമെയില്‍ അഡ്രസിലേക്കാണ് അപേക്ഷകള്‍ അയക്കേണ്ടത്.






