Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊല്ലത്ത് ഓട്ടിസം ബാധിച്ച ആറ് വയസുകാരിയുടെ മരണം ; കുട്ടി ലൈംഗിക അതിക്രമം നേരിട്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: ഭിന്നശേഷിക്കാരിയായ ആറ് വയസുകാരിയുടെ മരണത്തില്‍ ദുരൂഹത. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതോടെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. കുട്ടിയുടെ ബന്ധുവും അയല്‍വാസിയുമായ 14 വയസുകാരന്‍ കുട്ടിയെ ദുരുപയോഗം ചെയ്‌തെന്നാണ് പൊലീസ് സംശയിക്കുന്നത്. കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായെന്ന് തെളിയിക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. റിപ്പോര്‍ട്ട് വന്നതോടെ ബന്ധുവായ 14 വയസുകാരന്‍ ചൈല്‍ഡ് ലൈന്‍ നിരീക്ഷണത്തിലാണ്.

ഏപ്രില്‍ 19നായിരുന്നു ഭിന്നശേഷിക്കാരിയായ ആറ് വയസുകാരി മരണപ്പെട്ടത്. സ്വകാര്യ ഭാഗങ്ങളില്‍ അണുബാധയും ക്ഷീണവും കാരണമാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കുട്ടി മരിച്ചതിന് പിന്നാലെ കുട്ടിയുടെ പിതാവ് സമര്‍പ്പിച്ച പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ആറ് വയസുകാരിയുടെ മാതാവും പിതാവും വേര്‍പിരിഞ്ഞാണ് താമസിച്ചുവന്നിരുന്നത്. കുട്ടിയെ ബന്ധുവീട്ടില്‍ ഏല്‍പ്പിച്ചാണ് മാതാവ് ജോലിക്ക് പോയിരുന്നത്. ഈ സമയത്താകാം 14 വയസുകാരന്‍ കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ ഈ 14 വയസുകാരനെ സംരക്ഷിക്കാനാണ് പെണ്‍കുട്ടിയുടെ മാതാവ് ശ്രമിക്കുന്നതെന്ന് കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. കേസില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer