സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അജിത് കുമാര്‍ നായകനാകുന്ന എ കെ 64 -ന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തമിഴ് സൂപ്പര്‍താരം അജിത് കുമാര്‍ നായകനാകുന്ന എ കെ 64 എന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. സിനിമയുടെ അപ്‌ഡേറ്റുകള്‍ക്കായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.ഗുഡ് ബാഡ് അഗ്ലി’ സംവിധായകന്‍ ആദിക് രവിചന്ദ്രന്‍ തന്നെയായിരിക്കും അജിത്തിന്റെ അടുത്ത സിനിമയും സംവിധാനം ചെയ്യുക എന്നാണ് റിപ്പോര്‍ട്ട് വരുന്നത്. മാത്രമല്ല ഗുഡ് ബാഡ് അഗ്ലി ഒരുക്കിയ മൈത്രി മൂവി മേക്കേഴ്സ് തന്നെയാകും സിനിമ നിര്‍മിക്കുക എന്നും സൂചനകളുണ്ട്.

ഈ അടുത്ത് നടന്ന ഒരു അഭിമുഖത്തിലാണ് എ കെ 64 നെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ അജിത് നടത്തിയത് ഈ വര്‍ഷം നവംബറില്‍ തന്റെ പുതിയ സിനിമയുടെ വര്‍ക്കുകള്‍ തുടങ്ങും. അടുത്ത വര്‍ഷം മെയ്, ജൂണ്‍ മാസങ്ങളിലായി ഈ ചിത്രം റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അഭിമുഖത്തില്‍ അജിത് വ്യക്തമാക്കി. എന്നാല്‍ പുതിയ സിനിമയുടെ സംവിധായകനെക്കുറിച്ചോ മറ്റു അണിയറപ്രവര്‍ത്തകരെക്കുറിച്ചോ നടന്‍ ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. ഗുഡ് ബാഡ് അഗ്ലിയാണ് അജിത്തിന്റേതായി അവസാനമിറങ്ങിയ ചിത്രം. ആഗോളതലത്തില്‍ 200 കോടിക്ക് മുകളില്‍ ചിത്രം നേടിയിരുന്നു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.