തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടില്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. സ്ഥാപനത്തിലെ ജീവനക്കാരായ മൂന്ന് യുവതികളുടെ അക്കൗണ്ടിലേക്ക് ഒരു വര്‍ഷത്തിനിടയില്‍ എത്തിയത് ലക്ഷക്കണക്കിന് രൂപയാണെന്നാണ് കണ്ടെത്തില്‍. അക്കൗണ്ടിലെത്തിയ മുഴുവന്‍ തുകയും വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറിയതായും പൊലീസ് കണ്ടെത്തി.2024 ജനുവരി ഒന്ന് മുതല്‍ 2025 ജൂണ്‍ 3 വരെയുള്ള ഒരു വര്‍ഷത്തില്‍ 75 ലക്ഷം രൂപയാണ് മൂന്ന് പേരുടേയും അക്കൗണ്ടുകളിലേക്ക് എത്തിയതെന്നാണ് കണ്ടെത്തല്‍.
ഇവരുടെ അക്കൗണ്ട് വിവരങ്ങള്‍ വിശദമായി പരിശോധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം പൊലീസ് മൂന്ന് പേരുടേയും മൊഴിയെടുക്കാനായി ഇവരുടെ വീടുകളില്‍ എത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. യുവതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. നിലവില്‍ മൂന്ന് പേരുടേയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആണ്. ഇതിനിടയില്‍ കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്.






