സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മാധ്യമങ്ങളോട് പ്രതികരിക്കരുത്: രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയ്ക്ക് വിലക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയ്ക്ക് വിലക്ക്. മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് കെ പി സി സി നിർദ്ദേശം. ഇന്ന് വൈകീട്ട് അഞ്ചുമണി വരെ പരസ്യ പ്രതികരണം പാടില്ലെന്ന് നിർദ്ദേശം.

ശശി തരൂരിനെതിരായ പ്രതികരണത്തിലാണ് കെപിസിസിയുടെ വിലക്ക്. നിലമ്പൂരിലേക്ക് ക്ഷണിക്കാൻ ആരുടെയും കല്യാണമല്ലെന്നായിരുന്നു പരിഹാസം. പ്രചാരണത്തിന്റെ ഭാഗമാകാൻ ആരും ക്ഷണിക്കേണ്ടതില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. രാജ്യതാല്‍പര്യമെന്ന് തരൂർ പറയുന്നത് അദ്ദേഹത്തിന്റെ വ്യക്തി താല്‍പര്യമാണെന്നും അദ്ദേഹം വിമർശിച്ചു.

കുറച്ചധികം നാളുകളായി തരൂരിന്റെ സ്നേഹവും കൂറുമൊക്കെ മോദിയോടും ശരീരം കോൺഗ്രസ്സിലുമാണെന്ന് ഉണ്ണിത്താൻ പരിഹസിച്ചു. ശശി തരൂർ എങ്ങോട്ടാണ് നീങ്ങുന്നതെന്ന് അദ്ദേഹമൊഴിച്ച് എല്ലാവർക്കുമറിയാം. ഇനിയൊരിക്കൽ കൂടി ഐക്യരാഷ്ട്ര സഭയിലേക്ക് മത്സരിക്കാൻ അദ്ദേഹത്തിന് താൽപര്യം കാണും. മോദി അദ്ദേഹത്തെ പിന്തുണക്കുമായിരിക്കുമെന്നും ഉണ്ണിത്താൻ പറഞ്ഞു.

Content: Rajmohan Unnithan MP banned from responding to media

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.