കന്യാകുമാരിയിൽ ദളിത് യുവാവിനെ പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോയമ്പത്തൂർ സ്വദേശിയായ ധനുഷ് ആണ് മരിച്ചത്. കോയമ്പത്തൂരിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ധനുഷും കുലശേഖരം സ്വദേശിയായ പെൺകുട്ടിയും തമ്മിൽ സ്കൂളിൽ പഠിക്കുന്ന കാലം മുതൽ പ്രണയത്തിലാണ്. എന്നാൽ പ്രണയത്തെ പെൺകുട്ടിയുടെ വീട്ടുകാർ അംഗീകരിച്ചിരുന്നില്ല. യുവാവിന്റെ ജാതിയായിരുന്നു പ്രധാനകാരണമെന്ന് ധനുഷിന്റെ കുടുംബവും സുഹൃത്തുക്കളും പറയുന്നു. പെൺകുട്ടിയുടെ വിവാഹം മറ്റൊരാളുമായി നടത്താനും കുടുംബം തീരുമാനിച്ചിരുന്നു.
എന്നാൽ ധനുഷ് യുവാവിന്റെ വീട്ടുകാരോട് സംസാരിച്ചതോടെ വിവാഹം മുടങ്ങി. തുടർന്ന് വീട്ടുതടങ്കലിലായിരുന്ന പെൺകുട്ടിയെ കാണാൻ എത്തിയ ധനുഷിനെയാണ് വീടിന്റെ ടെറസിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദുരഭിമാനക്കൊലയാണെന്നാണ് ധനുഷിന്റെ കുടുംബം ആരോപിക്കുന്നത്. ആദ്യഘട്ടത്തിൽ കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. പ്രാദേശിക ഡിഎംകെ നേതാവാണ് പെൺകുട്ടിയുടെ അച്ഛൻ. പ്രതിഷേധം ശക്തമായതോടെയാണ് ഇയാളെ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായി.
Content: Dalit youth found hanging in girlfriend’s house






