ടെല്‍ അവീവ്: യുഎസിന്റെ നേതൃത്വത്തില്‍ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിനു പിന്നാലെ ഇറാന്‍ തിരിച്ചടി തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇസ്രയേലിലേക്ക് ഇറാന്റെ മിസൈലുകള്‍ തൊടുത്തെന്ന് ഇസ്രയേല്‍ സൈനിക വക്താവ് വ്യക്തമാക്കി.
അതേസമയം മിസൈലുകളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ ഇസ്രയേല്‍ നടത്തിവരികയാണ്. ഇനിയൊരു നിര്‍ദേശം വരുന്നതു വരെ പൊതുജനത്തോട് ഷെല്‍ട്ടറിലേക്കും സംരക്ഷിത മേഖലകളിലേക്കും മാറണെമന്ന് നിര്‍ദേശിച്ചിരിക്കുകയാണ്.






