ഇടുക്കി: ഇടപെടലുകള്‍ ഫലം കണ്ടു, വാഹനാപകടത്തില്‍ മരിച്ച ഷാനറ്റിന് വിടചൊല്ലാന്‍ അമ്മ ജിനുവിന് അവസരം ലഭിച്ചു.
കുവൈത്തില്‍ കുടുങ്ങിയ ജിനുവിന്റെ യാത്രാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഇന്നു നെടുമ്പാശേരിയിലെത്തും.17ന് അണക്കര ചെല്ലാര്‍കോവിലില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ചാണ് ഷാനറ്റ് ഷൈജുമരിച്ചത്. കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്ന അമ്മ ജിനു എത്താത്തതിനാല്‍ ഷാനറ്റിന്റെ സംസ്‌കാരം നടന്നിരുന്നില്ല.
കുവൈത്തില്‍ ജോലിക്കുപോയി തടങ്കലിലായ ജിനുവിന്റെ തിരിച്ചുവരവിനു കുവൈത്തിലെ മലയാളി അസോസിയേഷനും യാക്കോബായ സഭാനേതൃത്വവും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും എംപിമാരായ ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റണി തുടങ്ങിയവരും ഇടപെട്ടിരുന്നു. നാളെ ഉച്ചയ്ക്കു 12നു ഷാനറ്റിന്റെ മൃതദേഹം ഭവനത്തില്‍ എത്തിക്കും. 3ന് അണക്കര ഏഴാം മൈല്‍ ഒലിവുമല പള്ളിയില്‍ സംസ്‌കരിക്കും.






