ഇടുക്കി: നെടുങ്കണ്ടത്ത് വയോധികയുടെ കാലിലൂടെ ബസ് കയറിയിറങ്ങി ബസില്‍ കയറുന്നതിനിടെയാണ് അപകടമുണ്ടായത്. കല്ലാര്‍ സ്വദേശി ശാന്തമ്മയുടെ കാലിലൂടെയാണ് ബസ് കയറി ഇറങ്ങിയത്. ബസിലേക്ക് കയറുന്നതിനിടെ കാല്‍ വഴുതി നിലത്തക്ക് വീഴുകയായിരുന്നു. നിലത്ത് വീണ ശാന്തമ്മയുടെ കാലിലൂടെ ബസ് കയറിയിറങ്ങി. വയോധിക കയറുന്നതിന് മുമ്പ് ബസ് മുന്നോട്ടെടുത്തതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ശാന്തമ്മയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.




