തിരുവനന്തപുരം: പാല്‍ വില വര്‍ധിപ്പിക്കാനൊരുങ്ങി മില്‍മ.വില വര്‍ധന ചര്‍ച്ച ചെയ്യാന്‍ മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ഭരണ സമിതി യോഗം ചേരും. മില്‍മ ഭരണസമിതി ആവശ്യപ്പെട്ടത് അനുസരിച്ചാണ് യോഗം. മലബാര്‍ മേഖലാ യൂണിയനും 28 ന് യോഗം ചേര്‍ന്ന് വില വര്‍ധനവ് ശിപാര്‍ശ ചെയ്യും.2022 ഡിസംബറിലാണ് ഇതിന് മുന്‍പ് സംസ്ഥാനത്ത് പാല്‍ വില കൂട്ടിയത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി പാല്‍ വില വര്‍ധിപ്പിക്കണമെന്ന് മില്‍മ ആവശ്യപ്പെടുന്നുണ്ട്. ആവശ്യം ശക്തമായതോടെയാണ് മില്‍മ ഭരണസമിതി ബന്ധപ്പെട്ട മേഖല യൂണിയനുകളോട് അഭിപ്രായം തേടിയിരിക്കുന്നത്. കൊഴുപ്പേറിയ പാലിന് മില്‍മ ലിറ്ററിന് 56 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇത് 60 രൂപയാക്കണമെന്നാണ് ആവശ്യം. എറണാകുളം മേഖലാ യൂണിയന്‍ ലിറ്ററിന് 60 രൂപ കര്‍ഷകര്‍ക്ക് നല്‍കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ കര്‍ഷകര്‍ക്ക് 60 രൂപ ലഭിക്കണമെങ്കില്‍ പാല്‍ വില അതിന് മുകളില്‍ വര്‍ധിപ്പിക്കേണ്ടി വരും. അതിനാല്‍ അത്രയും വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് മില്‍മ ഭരണസമിതി വ്യക്തമാക്കിയിരുന്നു.










