Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950 പേരെന്ന് എൻഐഎ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950 പേരെന്ന് എൻഐഎ കണ്ടെത്തൽ. ശ്രീനിവാസൻ വധക്കേസിലെ പ്രതി സിറാജുദ്ദീനിൽ നിന്നും 240 പേരുടെ പട്ടിക ലഭിച്ചെന്നും എൻഐഎ റിപ്പോർട്ട്‌. പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് എൻഐഎ കോടതിയിൽ നൽകിയ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത്തരം ഗുരുതര കണ്ടെത്തലുകൾ ഉള്ളത്.

ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടതിൽ ഒരാൾ മുൻ ജില്ലാ ജഡ്ജിയാണെന്നും എൻഐഎ റിപ്പോർട്ടറിലുണ്ട്. അറസ്റ്റിലായ അയൂബിന്റെ വീട്ടിൽ നിന്നും 500 പേരുടെ പട്ടികയായിരുന്നു പിടിച്ചെടുത്തത്. പെരിയാർവാലിയിൽ നിന്ന് 232 പേരുടെ പട്ടികയും കിട്ടിയിരുന്നു.

മുഹമ്മദ് ബിലാൽ,റിയാ സുദീന്‍, അൻസാർ കെ പി,സഹീർ എന്നിവരുടെ ജാമ്യ ഹർജിയെ എതിർത്തപ്പോഴാണ് എൻഐഎ ഇത്തരം വിശദാംശങ്ങൾ കോടതിയിൽ നൽകിയത്. ആലുവ പെരിയാർവാലിയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസിൽ നിന്ന് ഹിറ്റ് ലിസ്റ്റ് ചെയ്ത അഞ്ചുപേരുടെ പട്ടികയും പിടിച്ചെടുത്തിരുന്നു. ഈ ലിസ്റ്റിലാണ് മുൻ ജില്ലാ ജഡ്ജിയുമുള്ളത്. 2022 സെപ്തംബർ 28നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് ഉത്തരവിറക്കിയത്.

Content: NIA says 950 people from Kerala on Popular Front of India’s hit list

Recent News

Advertisement
WhiteswanTV Footer