ആര്യാടൻ ഷൗക്കത്ത് നിലമ്പൂർ എംഎൽഎ ആയി ഈ മാസം 27 ന് സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വൈകിട്ട് 3.30നാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. 11,077 വോട്ടുകൾക്ക് വിജയിച്ചാണ് യുഡിഎഫ് നിലമ്പൂർ മണ്ഡലം തിരിച്ചുപിടിച്ചത്. 2016നുശേഷം ആദ്യമായാണ് മണ്ഡലത്തിൽ യുഡിഎഫ് വിജയം കൈവരിക്കുന്നത്.
സർക്കാരിന് എതിരെയുള്ള ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നുവെന്നാണ് യുഡിഎഫ് വിജയത്തിന് ശേഷം പറഞ്ഞുവെക്കുന്നത്. സ്വതന്ത്രനായി മത്സരിച്ച മുൻ എംഎൽഎ പി വി അൻവറിനു മോശമല്ലാത്ത പ്രകടനം മണ്ഡലത്തിൽ കാഴ്ചവെക്കാൻ കഴിഞ്ഞു. നിലമ്പൂർ വിധിയെഴുതിയതോടെ കേരളത്തിൽ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി അടക്കമുള്ളവരുടെ വിലയിരുത്തൽ.
Content: Nilambur victory: Aryadan Shoukam to take oath on the 27th of this month






