Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊല്‍ക്കത്ത കൂട്ട ബലാത്സംഗം: പൊലീസിനെതിരെ ദേശീയ വനിത കമ്മീഷന്‍ രംഗത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്‍ക്കത്ത: കൊല്‍ക്കത്ത കൂട്ട ബലാത്സംഗക്കേസില്‍ പൊലീസിനെതിരെ ദേശീയ വനിത കമ്മീഷന്‍ രംഗത്ത് . കമ്മീഷന്റെ അന്വേഷണത്തോട് പൊലീസ് സഹകരിക്കുന്നില്ലെന്നാണ് ദേശീയ വനിത കമ്മീഷന്റെ ആരോപണം. സംഭവം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നില്ല. ഇരയുടെ കുടുംബത്തെ കാണുന്നതില്‍ നിന്നും വിലക്കുന്നു. അന്വേഷണ വിവരങ്ങള്‍ കൈമാറുന്നില്ലെന്നുമാണ് വനിത കമ്മീഷന്‍ അംഗം ഡോ. അര്‍ച്ചന മജുംദാര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രചാരണം തുടങ്ങിയിരിക്കുകയാണ് ബിജെപി. സംസ്ഥാന വ്യാപകമായി ബിജെപി കന്യ സുരക്ഷ യാത്രകള്‍ സംഘടിപ്പിക്കുകയാണ്.

വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയ നേതാക്കളെ തൃണമൂല്‍ തള്ളി. നേതാക്കളുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ഇരയെ അപമാനിക്കുന്ന നിലപാടുകള്‍ക്കൊപ്പം പാര്‍ട്ടിയില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. കൊല്‍ക്കത്തയില്‍ ലോ കോളേജിനകത്ത് നിയമ വിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളും ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിയുമാണ് അറസ്റ്റിലായത് പിടിയിലായവരില്‍ ഒരാള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയുടെ മുന്‍ നേതാവാണ്. സൗത്ത് കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ലോ കോളേജിലെ വിദ്യാര്‍ത്ഥിയാണ് കോളേജിനകത്ത് കൂട്ട ബലാല്‍സംഗത്തിനിരയായത്.

ജൂണ്‍ 25 ന് കോളജിലെത്തിയ വിദ്യാര്‍ത്ഥിയെ സുരക്ഷാ ഉദ്യോഗസ്ഥന്റെ മുറിയില്‍ വച്ചാണ് മൂന്ന് പ്രതികളും ക്രൂര പീഡനത്തിനിരയാക്കിയത്. ഉപദ്രവിക്കരുതെന്ന് കാല് പിടിച്ചു അപേക്ഷിച്ചിട്ടും പ്രതികള്‍ പത്ത് മണിവരെ പീഡനം തുടര്‍ന്നുവെന്നും എഫ്‌ഐആറിലുണ്ട്. യുവതിയുടെ പരാതിയിലാണ് കൊല്‍ക്കത്ത പൊലീസ് കേസെടുത്തത്. കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ മനോജിത് മിശ്ര, നിലവില്‍ കോളേജില്‍ പഠിക്കുന്ന 19 കാരന്‍ സയ്ബ് അഹമ്മദ്, പ്രമിത് മുഖോപാധ്യായ് (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer