Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സൗദി അറേബ്യയില്‍ ഹോം ഡെലിവറിക്ക് ഇനിമുതല്‍ ലൈസന്‍സ് നിര്‍ബന്ധം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: സൗദി അറേബ്യയിലെ വീടുകളില്‍ ഭക്ഷ്യ, ഭക്ഷ്യേതര സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ഡെലിവറി പെര്‍മിറ്റ് നിര്‍ബന്ധമാക്കാനുള്ള തീരുമാനം ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.സൗദി മുനിസിപ്പല്‍ ഭവനകാര്യ മന്ത്രാലയത്തിനു കീഴിലെ ‘ബലദീ’ പ്ലാറ്റ്‌ഫോം വഴിയാണ് ഹോം ഡെലിവറി പെര്‍മിറ്റ് നല്‍കുന്നത്. പെര്‍മിറ്റ് വ്യവസ്ഥ പാലിക്കുന്നത് ഉറപ്പാക്കാന്‍ മുനിസിപ്പാലിറ്റികള്‍ ഫീല്‍ഡ് പരിശോധനകള്‍ നടത്തും. ബലദീ പ്ലാറ്റ്ഫോം വഴി എളുപ്പത്തില്‍ പെര്‍മിറ്റ് നേടാന്‍ സാധിക്കും.

ജീവിത നിലവാരം ഉയര്‍ത്താനും രാജ്യത്തെ ഡെലിവറി മേഖലയില്‍ സുരക്ഷയും നിയമപാലനവും ഉയര്‍ത്താനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പെര്‍മിറ്റ് വ്യവസ്ഥ നടപ്പാക്കുന്നത്. നഗരങ്ങള്‍ക്കുള്ളില്‍ ഡെലിവറി പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമാക്കാനും സ്ഥാപനങ്ങള്‍ ആരോഗ്യ, സാങ്കേതിക വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഉപഭോക്തൃ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന സുരക്ഷിതവും ഫലപ്രദവുമായ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിന് സഹായിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

ഹോം ഡെലിവറി സേവന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് നേടുക, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ബന്ധപ്പെട്ട വകുപ്പില്‍നിന്ന് ഹോം ഡെലിവറി സേവന മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നേടുക, ഉപയോഗിക്കുന്ന ഗതാഗത സംവിധാനങ്ങളില്‍ സ്ഥാപനത്തിന്റെ പേരോ വ്യാപാരമുദ്രയോ വ്യക്തമായി പ്രദര്‍ശിപ്പിക്കുക, ഉല്‍പന്നങ്ങള്‍ കൊണ്ടുപോകാനുള്ള സാങ്കേതിക, ആരോഗ്യ വ്യവസ്ഥകള്‍ക്ക് അനുസൃതമായി വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് ഹോം ഡെലിവറി മേഖലയില്‍ പ്രവര്‍ത്തിക്കാനുള്ള പെര്‍മിറ്റിനുള്ള വ്യവസ്ഥകള്‍.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer