Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാലോചിതമായി ഹയർ സെക്കണ്ടറി പാഠ്യപദ്ധതി പരിഷ്കരിക്കു൦; വി ശിവൻകുട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കണ്ടറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുകളിലെ പാഠപുസ്തക പരിഷ്കരണത്തിന്റെ തുടർച്ചയും, ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം വരുത്തിയ മാറ്റങ്ങളും ഈ പരിഷ്കരണത്തിൽ ഗൗരവമായി പരിഗണിക്കും. ആദ്യഘട്ടത്തിൽ എസ്‌സിഇആർടി-യുടെ 80 ടൈറ്റിൽ പാഠപുസ്തകങ്ങളാണ് പരിഷ്കരിക്കുകയെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്ലസ് വൺ പ്രവേശനം നേടിയവരുടെ കണക്കും മലപ്പുറം ജില്ലയിലെ സ്ഥിതിയും മന്ത്രി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.

നിലവിൽ 2015-ൽ പരിഷ്കരിച്ച പാഠപുസ്തകങ്ങളാണ് വിദ്യാലയങ്ങളിൽ ഉപയോഗിച്ചു വരുന്നത്. കഴിഞ്ഞ 10 വർഷകാലയളവിനിടയിൽ വലിയ മാറ്റങ്ങളാണ് ലോകത്താകമാനം സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഈ മാറ്റങ്ങളെയെല്ലാം പരിഗണിച്ചുകൊണ്ടായിരിക്കും പാഠപുസ്കങ്ങൾ പരിഷകരിക്കുക. പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ ഈ അധ്യയന വർഷം പൂർത്തീകരിച്ച് അടുത്ത വർഷം കുട്ടികളുടെ കയ്യിൽ പുതിയ പുസ്തകങ്ങൾ എത്തിച്ചേരുന്ന നിലയിൽ പൂർത്തീകരിക്കും.

പ്ലസ് വൺ പ്രവേശനം നേടിയവർ: മെറിറ്റ് – 49636. സ്പോർട്സ് ക്വാട്ട 1040. മോഡൽ റസിഡൻഷ്യൽ സ്കൂൾ- 38. കമ്മ്യൂണിറ്റി ക്വാട്ട- 3479. മാനേജ്മെന്റ്- 4628. അൺ എയിഡഡിൽ ചേർന്നവർ- 3298. ആകെ 62,119. അലോട്ട്മെന്റ് നൽകിയിട്ടും പ്രവേശനം നേടാത്തവർ- 12358.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer