സൂര്യ സേതുപതിയെ നായകനാക്കി അനല്‍ അരശ് ഒരുക്കിയ ചിത്രം ‘ഫീനിക്‌സ്’ പ്രേക്ഷകരിലേക്കെത്തുകയാണ്. ഇപ്പോള്‍ സാക്ഷാല്‍ ദളപതി വിജയ് ഫീനിക്‌സ് കണ്ട ശേഷം അനല്‍ അരശിനെയും സൂര്യാ സേതുപതിയെയും നേരിട്ട് കണ്ടു ചിത്രത്തിന്റെ വിജയത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചു. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ചിത്രത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് സേതുപതിയുടെ മകന്‍ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. വിജയുടെ കടുത്ത ആരാധകനായ സൂര്യാ സേതുപതിക്ക് ഈ കണ്ടുമുട്ടലും അഭിനന്ദനവും ജീവിതത്തിലെ മഹാഭാഗ്യങ്ങളില്‍ ഒന്നാണ്.
പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ അനല്‍ അരശ് ആണ് ചിത്രത്തിന്റെ സംവിധാനംനിര്‍വഹിക്കുന്നത്. വരലക്ഷ്മി, സമ്പത്ത്, ദേവദര്‍ശിനി, മുത്തുകുമാര്‍, ദിലീപന്‍, അജയ് ഘോഷ്, ഹരീഷ് ഉത്തമന്‍, മൂണര്‍ രമേശ്, അഭിനക്ഷത്ര, വര്‍ഷ, നവീന്‍, ഋഷി, നന്ദ ശരവണന്‍, മുരുകദാസ്, വിഘ്നേഷ്, ശ്രീജിത്ത് രവി,ആടുകളം നരേന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഉന്നത തല സാങ്കേതിക വിദഗ്ദ്ധരാണ് ഫിനിക്‌സിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഛായാഗ്രഹണം : വേല്‍രാജ്, എഡിറ്റിങ് : പ്രവീണ്‍.കെ.എല്‍, ആക്ഷന്‍: അനല്‍ അരശ്, ആര്‍ട്ട് : മദന്‍, കൊറിയോഗ്രാഫര്‍ : ബാബ ഭാസ്‌കര്‍, മേക്കപ്പ് : രംഗസ്വാമി, മേക്കപ്പ് : ബാഷ, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.






