കൊച്ചി: എറണാകുളം തമ്മനത്ത് വാടക അപ്പാർട്ട്മെന്റിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ പുത്തൂർ കൈതക്കാട്ടിൽ കെ.ആർ. നിതീഷാണ് മരിച്ചത്. വിഷം കഴിച്ചു ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ട് സുഹൃത്താണ് നിതീഷിനെ അബോധാവസ്ഥയിൽ കണ്ടത്. ഉടൻ പാലാരിവട്ടം പൊലീസിനെ അറിയിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. എറണാകുളത്ത് ജോലി ചെയ്യുകയാണ് നിതീഷ്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു.




