പാലക്കാട്: വടക്കഞ്ചേരിയില്‍ നാലുപേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ എന്ന് സ്ഥിരീകരണം. കഴിഞ്ഞ ദിവസം ആണ് വടക്കഞ്ചേരി ടൗണ്‍ പരിസരത്ത് തെരുവ് നായ ആക്രമണം നടത്തിയത്. ഈ നായ സമീപത്തെ രണ്ടു പശുക്കളെയും, മറ്റു വളര്‍ത്തു മൃഗങ്ങളെയും കടിച്ചിരുന്നു.
പിന്നീട് നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു. തുര്‍ന്ന് മണ്ണുത്തി വെറ്റിനറി സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.






