സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കോമഡികളുടെ ‘ഗോഡ്ഫാദർ’ സിദ്ധിഖിന്റെ ഓർമകൾക്ക് 2 ആണ്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മാലപ്പടക്കം പോലെ കോർത്തെടുത്ത ചിരിമരുന്നും പിന്നെ തകർപ്പൻ കൗണ്ടറുകളും. ചാക്യാരും നമ്പ്യാരും തൊട്ട് മിമിക്രി വരെ നീളുന്ന കേരളീയ ഫലിതപാരമ്പര്യത്തിൻറെ വളക്കൂറിൽ വിളഞ്ഞ ചിരിയുടെ മാമാങ്കമാണ് സിദ്ദിഖ് ചിത്രങ്ങളുടെ വിജയക്കൂട്ട്. പതിഞ്ഞ ശബ്ദത്തിൽ ചെറുപുഞ്ചിരിയോടെ വലിയ പൊട്ടിച്ചിരികൾ സമ്മാനിച്ച സംവിധായകൻ ഒാർമയായിട്ട് 2 വർഷം തികഞ്ഞു. അദ്ദേഹത്തിന്റ ആ സിനിമകൾ ഹാസ്യത്തിന്റത് മാത്രമായിരുന്നില്ല. ജീവിതത്തിന്റെ വൈകാരികതയും ഗൗരവമുമൊക്കെ അതിൽ സമ്മേളിച്ചു. സിദ്ദീഖ് എന്ന സംവിധായകനെ കാലം ഓർത്തെടുക്കുന്നതും അങ്ങനെ തന്നെയായിരിക്കും. മൂന്നു പതിറ്റാണ്ടിലേറെ നീണ്ടു നിൽക്കുന്ന സിനിമാ ജീവിതത്തിൽ സംവിധാനം ചെയ്ത സിനിമകളുടെ എണ്ണം കുറവെങ്കിലും അവയൊക്കെയും മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ചിരിക്കുന്നലയാണ്. അന്യഭാഷാ സിനിമകൾ ഒരുക്കിയപ്പോഴും സിദ്ദീഖിന് പിഴച്ചില്ല. തമിഴിലും ഹിന്ദിയിലും മികച്ച സംവിധായകനെന്ന പേരെടുത്തു.

ഒരുമിച്ച് ചെയ്ത ചിത്രങ്ങളൊക്കെയും ഹിറ്റാക്കിയ സിദ്ദിഖ്-ലാൽ എന്ന അപൂർവ്വ സിനിമാ കൂട്ടുകെട്ടിൻറെ തുടക്കം കൊച്ചിൻ കലാഭവനിലെ മിമിക്രിയിലൂടെയായിരുന്നു. അവിടെ ഒന്നിച്ചുണ്ടായിരുന്ന പലരും നടന്മാരായി സിനിമയിലേക്ക് കുടിയേറിയപ്പോൾ സിദ്ദിഖ്-ലാൽ ജോഡി ക്യാമറയ്ക്ക് പിന്നിലേക്കാണ് നീങ്ങിയത്. തിരക്കഥയിലായിരുന്നു ആദ്യ ശ്രദ്ധ. ഫാസിലിൻറെ കളരിയിൽ സംവിധാനം പഠിച്ചതോടെ മലയാള സിനിമയിൽ ചിരിയുടെ ഉത്സവമൊരുക്കിയ സിദ്ദിഖ്-ലാൽ ചിത്രങ്ങളുടെ പിറവിയായി. 1989-ൽ റാംജിറാവ് സ്പീക്കിങ് എന്ന ചിത്രത്തിലൂടെ ഹിറ്റ് ചാർട്ടിലെത്തിയ ഇരട്ട സംവിധായകർക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി അങ്ങനെ പോകുന്നു സിദ്ദിഖ്-ലാൽ കൂട്ടായ്മയുടെ വിജയ ഗാഥ.

ലാലിനൊപ്പവും അല്ലാതെയും ഒരുക്കിയ ചിത്രങ്ങളിൽ ഭൂരിപക്ഷവും മലയാളത്തിലെ സൂപ്പർ ഹിറ്റുകളായി മാറി. കലാഭവനിൽ നിന്നും പകർന്നുകിട്ടിയ തമാശയുടെ കൂട്ട് തന്റെ സിനിമകളുടെയൊക്കെ രുചിയാക്കി. സിദ്ദീഖിന്റെ സിനിമകൾ പ്രേക്ഷകർക്ക് എക്കാലവും പ്രതീക്ഷയ്തക്കുള്ള വക നൽകി. പ്രത്യേകിച്ച് കുടുംബ പ്രേക്ഷകർക്ക്. തമാശ കലർത്തി പറയുമ്പോഴും സിദ്ദീഖ് സിനിമകളിലെ കഥാപാത്രങ്ങൾ കാലത്തെയും അതിജീവിച്ചു. നാട്ടിൻപുറത്തെ പരിചയക്കാരെപ്പോലെ മലയാളികൾ ഇന്നും അവരെ ഓർത്തെടുക്കും. പൊട്ടിച്ചിരിയുടെ അങ്ങേതലത്തിലേക്ക് നമ്മെ കൊണ്ടുപോയ ആ സിനിമകളൊക്കെ നമ്മോട് പറഞ്ഞത് ആസ്വാദനത്തിന് സിനിമയിലും നല്ലൊരു മാധ്യമമില്ലെന്നാണ്.

മലയാള സിനിമയുടെ പരിണാമത്തിൽ നിർണായകമായ എൺപതുകളുടെ അവസാനം. സിനിമ അതിന്റെ പുതുവഴികൾ തേടുന്ന കാലം. ചിരിപ്പടങ്ങളിൽ പുത്തൻ ഫോർമുലയുമായി അക്കാലത്ത് കടന്നെത്തിയ സിദ്ദീഖ്–ലാൽ കൂട്ടുകെട്ട് പ്രേക്ഷകരെ കുറച്ചൊന്നുമല്ല വിസ്മയിപ്പിച്ചത്. കോമഡി എവിടെയൊക്കെ ചേർക്കാമോ അവിടെയൊക്കെ അതിന്റെ സാധ്യതകളെ അവർ കണ്ടെത്തി. സന്ദർഭം, സംഭാഷണം, സംഗീതം എന്നുവേണ്ട സർവത്ര ചിരിമയം. അപ്പോഴും ആ സിനിമകൾ കോമഡി പടങ്ങളായി മാത്രം പ്രേക്ഷകർ കണ്ടില്ല എന്ന സവിശേഷതയും സിദ്ദീഖ്–ലാൽ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾക്കുണ്ട്. റാംജിറാവു സ്പീക്കിങ്ങിൽ തുടങ്ങിവെച്ച പൊട്ടിച്ചിരി, ഇൻ ഹരിഹർ നഗറിലൂടെ വേറെ ലെവലിലെത്തി. ഗോഡ്ഫാദർ മലയാളത്തിന്റെ സർവകാല റെക്കോർഡുകളും ഭേദിച്ചു. വിയറ്റ്‌നാം കോളനിയിലേക്ക് എത്തിയപ്പോഴേക്കും സിദ്ദീഖ്–ലാൽ ചിത്രങ്ങൾ പ്രേക്ഷകരെ ഇളക്കി മറിച്ചു. കാബൂളിവാല ഈ കൂട്ടുകെട്ടിലെ അവസാനചിത്രമെങ്കിലും പ്രേക്ഷകരെ ആർദ്രമാക്കി.

സിദ്ദീഖ് എന്ന സംവിധായകന്റെ കരിയറിലെ ഒറ്റയ്ക്കുള്ള യാത്രകളുടെ തുടക്കമായിരുന്നു ‘ഹിറ്റ്‌ലർ’. മമ്മൂട്ടിയെന്ന നായകന്റെ കുടുംബപരിവേഷവും അതിലേക്ക് തമാശയുമൊക്കെ കലർത്തി ഹിറ്റ്‌ലർ അതുവരെയുള്ള മമ്മൂട്ടി ചിത്രങ്ങളിൽ നിന്നും വേറിട്ടുനിന്നു. ഒറ്റയ്ക്കുള്ള യാത്രയിൽ സിദ്ദീഖ് ഒട്ടും പിന്നിലായില്ല എന്ന് ചിത്രത്തിന്റെ ബോക്‌സ്ഓഫിസ് വിജയം തെളിയിച്ചു. പൊട്ടിച്ചിരിയുടെ രാജകീയഭാവമായിരുന്നു പിന്നീട് വന്ന ഫ്രണ്ട്‌സിന്. തുടക്കം മുതൽ അനുവർത്തിച്ചുപോന്ന ഫോർമുലയ്ക്ക് സിദ്ദീഖ് മാറ്റം വരുത്തിയില്ല. ഹിറ്റ്‌ലറിലെന്നപോലെ മമ്മൂട്ടിയുടെ താരപരിവേഷം ഉപയോഗിച്ച് തമാശയ്ക്ക് ലവലേശം കുറവില്ലാതെ ഒരുക്കിയ ക്രോണിക്ക് ബാച്ചിലർ ഇന്നും മലയാളിയുടെ ഫാമിലി ഹിറ്റിൽ ഇടം പിടിച്ചിട്ടുണ്ട്. തമാശപ്പടങ്ങളിൽ നിറഞ്ഞു നിന്ന ദിലീപിന്റെ സിനിമാ ജീവിതത്തിലെ വ്യത്യസ്തമായ പ്രകടനമായിരുന്നു ബോഡി ഗാർഡ്. ദിലീപിന്റെ തമാശയ്‌ക്കൊപ്പം കാര്യവും ഇടകലർന്നപ്പോൾ മലയാളത്തിലെ സൂപ്പർ ഹിറ്റുകളിൽ ഒന്നായി ചിത്രം മാറി.

ലേഡിസ് ആൻഡ് ജെന്റിൽമാൻ തിയറ്ററിൽ കാര്യമായ ചലനങ്ങളുണ്ടാക്കിയില്ലെങ്കിലും പ്രേക്ഷകരെ നിരാശരാക്കിയില്ല. ഭാസ്‌ക്കർ ദ് റാസ്‌ക്കൽ, ഫുക്രി, ബിഗ് ബ്രദർ എന്നി അവസാനകാല ചിത്രങ്ങളിൽ സിദ്ദീഖ് എന്ന സംവിധായകന്റെ ഭാവമാറ്റങ്ങളും കാണാം. സിനിമയിലെ പുതുസങ്കേതങ്ങൾക്കൊപ്പം നിന്ന് സിദ്ദീഖ് മാറുന്ന സിനിമകൾക്കൊപ്പം സഞ്ചരിക്കാൻ ശ്രമിച്ചു. അന്യഭാഷകളിലേക്ക് എത്തിയപ്പോഴും സിദ്ദീഖ് സിനിമകൾ പിഴച്ചില്ല. ഫ്രണ്ട്‌സ്, എങ്കൾ അണ്ണ, ബോഡി ഗാർഡ്, കാവലൻ എന്നി ചിത്രങ്ങൾ സൂപ്പർ ഹിറ്റുകളായി. ഹിന്ദിയിൽ സൽമാൻ നായകനായ ബോഡി ഗാർഡും ബോക്സ്ഓഫിസിൽ ചരിത്രമായി. കാലം കടന്നുപോകുമ്പോഴും സിദ്ദിഖ് ചിത്രങ്ങളിലെ നിരവധി ഡയലോഗുകൾ മലയാളികളുടെ നിത്യജീവിതത്തിൻറെ ഭാഗമായി അവശേഷിക്കുന്നു.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.