എറണാകുളം: കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സോനയുടെ സുഹൃത്ത് റമീസ് പൊലീസ് കസ്റ്റഡിയില്‍. റമീസിനെ കോതമംഗലം പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പെണ്‍കുട്ടിയുടെ മരണത്തിന് കാരണം റമീസിന്റെ പീഡനങ്ങളാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആണ്‍സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത്.
സോനയെ ആണ്‍സുഹൃത്തിന്റെ വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നും മതം മാറാന്‍ നിര്‍ബന്ധിച്ച് ഉപദ്രവിച്ചുവെന്നാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനാണ് റമീസ്. റമീസിനെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ശനിയാഴ്ചയാണ് ടിടിസി വിദ്യാര്‍ത്ഥിയായ സോന ഏല്‍ദോസിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെയാണ് സോനയുടെ മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. ആണ്‍സുഹൃത്തിനെ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സോന. സോനയെ സുഹൃത്തായ റമീസ് ഒരു ദിവസം വീട്ടില്‍ കൊണ്ടുപോയെന്നും റമീസിന്റെ ഉപ്പയും ഉമ്മയും ബന്ധുക്കള്‍ വഴി സോനയോട്, മതം മാറിയാല്‍ മാത്രമേ വിവാഹം കഴിക്കാന്‍ സാധിക്കുകയുള്ളു എന്ന് പറഞ്ഞു. അത് റമീസിന്റെ കൂടെ സമ്മതത്തോടെ ആയിരുന്നു. ഇയാളുടെ സുഹൃത്തുക്കളും ഇക്കാര്യം സോനയെ നിര്‍ബന്ധിച്ചിരുന്നു. ഇതിന്റെ മനോവിഷയമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.




