സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പണിമുടക്കില്‍ വലഞ്ഞ് എയര്‍ കാനഡ; വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാര്‍ ദുരിതത്തില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഓട്ടവ: ജീവനക്കാരുടെ പണിമുടക്കിനെത്തുടര്‍ന്ന് എയര്‍ കാനഡയുടെ മുഴുവന്‍ വിമാനസര്‍വീസുകളും റദ്ദാക്കി. പതിനായിരത്തിലേറെ കാബിന്‍ക്രൂ അംഗങ്ങള്‍ പ്രഖ്യാപിച്ച 72 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചതോടെയാണ് സര്‍വീസുകള്‍ റദ്ദാക്കിയത്.

വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയത് ഒരുദിവസം മാത്രം ഏകദേശം 1.30 ലക്ഷം യാത്രക്കാരെയാണ് ബാധിച്ചത്. എയര്‍കാനഡയുടെ ബജറ്റ് സര്‍വീസ് വിഭാഗമായ എയര്‍ കാനഡ റൂഷിന്റെ സര്‍വീസുകളും നിര്‍ത്തിവെച്ചിട്ടുണ്ട്. തങ്ങളുടെ വിമാനങ്ങളില്‍ ടിക്കറ്റെടുത്തവര്‍ മറ്റുവിമാനങ്ങളെ ആശ്രയിക്കുന്നില്ലെങ്കില്‍ വിമാനത്താവളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് എയര്‍കാനഡ യാത്രക്കാരോട് അഭ്യര്‍ഥിച്ചു.

പതിനായിരത്തിലേറെ കാബിന്‍ക്രൂ അംഗങ്ങളെ പ്രതിനിധീകരിക്കുന്ന യൂണിയന്റെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെമുതലാണ് 72 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചത്. ഉയര്‍ന്നവേതനം ആവശ്യപ്പെട്ടാണ് കാബിന്‍ക്രൂ അംഗങ്ങളുടെ സമരം.

ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം തന്നെ എയര്‍ കാനഡ വിമാനസര്‍വീസുകള്‍ കുറച്ചിരുന്നു. 623 വിമാനങ്ങള്‍ റദ്ദാക്കിയതായി വെള്ളിയാഴ്ച രാത്രി തന്നെ കമ്പനി അറിയിച്ചു. അതേസമയം, എയര്‍കാനഡ ജാസ്, PAL എയര്‍ലൈന്‍സ്, എയര്‍കാനഡ എക്സ്പ്രസ് വിമാനങ്ങളെ സമരം ബാധിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു.

കാനഡയില്‍നിന്ന് ലോകത്തെ 180 നഗരങ്ങളിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനിയാണ് എയര്‍ കാനഡ. കാബിന്‍ക്രൂ യൂണിയനുമായി കമ്പനി നേരത്തേ ചര്‍ച്ച നടത്തിയിരുന്നെങ്കിലും വേതനകാര്യത്തില്‍ തീരുമാനമായിരുന്നില്ല. തുടര്‍ന്ന് യൂണിയന്‍ പ്രതിനിധീകരിക്കുന്ന 99.7 ശതമാനം ജീവനക്കാരും പണിമുടക്കിലേക്ക് നീങ്ങാന്‍ വോട്ട്ചെയ്യുകയായിരുന്നു. വിഷയത്തില്‍ പരിഹാരം കണ്ടെത്താന്‍ കാനഡയിലെ തൊഴില്‍വകുപ്പ് മന്ത്രിയും നിര്‍ദേശിച്ചിരുന്നു. കമ്പനിയും ജീവനക്കാരുടെ യൂണിയനും ചര്‍ച്ചകളിലേക്ക് മടങ്ങണമെന്നും സമരം ഒഴിവാക്കണമെന്നുമായിരുന്നു മന്ത്രി ആവശ്യപ്പെട്ടത്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement