ലഖ്നൗ: 18 ദിവസത്തെ ആക്സിയം-4 ദൗത്യത്തിന് ശേഷം ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല നാളെ ഇന്ത്യയിലെത്തും.തിങ്കളാഴ്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
ശുഭാംശു മടങ്ങിവരുന്നതിന്റെ സന്തോഷത്തില്‍ സഹോദരി ശുചി മിശ്രയുടെ വാക്കുകള്‍, കുടുംബം അദ്ദേഹത്തെ കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഈ ദിവസത്തിനായി ഞങ്ങള്‍ വളരെ കാലമായി കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ അദ്ദേഹം തിരിച്ചെത്തുന്ന അവസരത്തില്‍ ഞങ്ങള്‍ വളരെ ആവേശത്തിലാണ്. . ഭാര്യ കാമ്ന ശുക്ലയും ആറ് വയസുള്ള മകന്‍ കിയാഷ് ശുക്ലയും ടെക്സസിലെ ഹൂസ്റ്റണില്‍ അദ്ദേഹത്തോടൊപ്പമുണ്ട്.
കുടുംബം മുഴുവന്‍ അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുകയാണെന്ന് പിതാവ് ശംഭു ദയാല്‍ ശുക്ല സന്തോഷത്തോടെ പറഞ്ഞു. ഞങ്ങളുടെ മകന്‍ തിരിച്ചെത്തുന്നു. ഞങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട്. അദ്ദേഹത്തെ കാണാന്‍ ഡല്‍ഹിയിലേയ്ക്ക് പോവുകയാണ്. രാജ്യത്തിനും ഞങ്ങള്‍ക്കും സന്തോഷ നിമിഷമാണ്. പ്രധാനമന്ത്രിയും വിശിഷ്ട വ്യക്തികളും അദ്ദേഹത്തെ അനുഗ്രഹിച്ചു. അവരുടെ പ്രാര്‍ഥനകളും അനുഗ്രഹങ്ങളും കാരണം അദ്ദേഹത്തിന്റെ ദൗത്യം വിജയിച്ചുവെന്നും ശുഭാംശുവിന്റെ പിതാവ് പറഞ്ഞു.






