തിരുവനന്തപുരം: സ്കൂള്‍ കുട്ടികളുമായി വന്ന വാന്‍ കുഴിയിലേക്ക് വീണ് അപകടം. വാനിലുണ്ടായിരുന്ന 32 കുട്ടികള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മലമുകളിലാണ് അപകടമുണ്ടായത്. സെന്റ് സാന്താസ് സ്കൂളിലെ വാഹനമാണ് കുഴിയിലേക്ക് വീണത്. പരിക്കേറ്റ കുട്ടികളുടെ പരിക്ക് ഗുരുതരമല്ല.






