Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാനഡയിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍; ദിനേഷ് കെ പട്നായിക് ഉടന്‍ ചുമതലയേല്‍ക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഓട്ടവ: കാനഡയിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഉടന്‍ ചുമതലയേല്‍ക്കും. സ്പെയിനിലെ ഇന്ത്യന്‍ അംബാസിഡറായ ദിനേഷ് കെ പട്നായിക്കിനാണ് വിദേശകാര്യ മന്ത്രാലയം പുതിയ ചുമതല നല്‍കിയത്.

2023 ജൂണ്‍ 18ന് കനേഡിയന്‍ പൗരനും ഖലിസ്ഥാന്‍ വാദിയുമായ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കാനഡയിലെ ഗുരു നാനാക്ക് ഗുരുദ്വാറിന്റെ പാര്‍ക്കിംഗില്‍ വച്ച് വെടിയേറ്റ് മരിച്ചതിന് പിന്നാലെയാണ് ഇന്ത്യ കാനഡ ബന്ധം വഷളായത്. കൊലപാതകത്തിനു പിന്നില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണവുമായി അന്നത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തന്നെ രംഗത്തെത്തിയിരുന്നു. ആരോപണങ്ങള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു. ശേഷം ഇന്ത്യയും കാനഡയും തമ്മില്‍ നയതന്ത്ര ബന്ധം വഷളായിരുന്നു.

അസ്വാരസ്യങ്ങള്‍ മൂര്‍ഛിച്ചതോടെ 2024 ഒക്ടോബര്‍ 14ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വെര്‍മ ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ തിരിച്ചയച്ചു. കനേഡിയന്‍ നയതന്ത്ര പ്രതിനിധി സ്റ്റേവാര്‍ട്ട് വീലറെ നേരിട്ട് വിളിപ്പിച്ച് പ്രതിഷേധം അറിയിച്ച ശേഷം ഇന്ത്യയും ആറ് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചയച്ചു. കൊലപാതകത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന വാദവുമായി കാനഡ ഇതിനോടകം രംഗത്തെത്തിയിരുന്നു. പിന്നീട് ഇന്ത്യ മുഴുവന്‍ നയതന്ത്ര ഉദ്യോഗസ്ഥരെയും തിരിച്ചു വിളിച്ചു. കുറച്ചു കാലത്തേക്ക് ഇരുരാജ്യങ്ങളും നിശബ്ദമായിരുന്നു.

2025 ഏപ്രിലിലാണ് കാനഡയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 14 ന് കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി മാര്‍ക്ക് കാര്‍നെ ചുമതലയേറ്റു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ ഇന്ത്യ പുതിയ ഹൈക്കമ്മീഷണറെ നിയമിക്കുന്നത്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer