ബംഗളൂരു: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പിതാവും മുന്‍ വ്യോമസേന ഉദ്യോഗസ്ഥനുമായ എയര്‍ കമ്മഡോര്‍ എംകെ ചന്ദ്രശേഖറിന്റെ മൃതദേഹം സംസ്‌കരിച്ചു. ഉച്ചയ്ക്ക് 1.30ന് കുഡ്‌ലു ഗേറ്റിലെ രുദ്ര ഭൂമിയിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ഉച്ച വരെ ബെലന്തൂരിലെ എപ്‌സിലോണ്‍ വില്ലയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു.
1954ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ പ്രവേശിച്ച എം കെ ചന്ദ്രശേഖര്‍ എയര്‍ കമ്മഡോറായി 1986ലാണ് വിരമിച്ചത്. ഇദ്ദേഹത്തിന്റെ വിയോഗത്തില്‍ സംസ്ഥാന രാഷ്ട്രീയത്തിലെയും കേന്ദ്ര രാഷ്ട്രീയത്തിലെയും മുതിര്‍ന്ന നേതാക്കള്‍ അനുശോചിച്ചു.






