Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ജയസൂര്യ – റോജിന്‍ തോമസ് ചിത്രം ‘കത്തനാര്‍’ ഫസ്റ്റ് ലുക്ക് പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ‘കത്തനാര്‍’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നടന്‍ ജയസൂര്യയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. റോജിന്‍ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ആര്‍ രാമാനന്ദ് ആണ്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. ബൈജു ഗോപാലന്‍, വി സി പ്രവീണ്‍ എന്നിവരാണ് ചിത്രത്തിന്റെ കൊ-പ്രൊഡ്യൂസേര്‍സ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി.

മലയാള സിനിമയെ മറ്റൊരു തലത്തില്‍ എത്തിക്കുന്ന ബ്രഹ്‌മാണ്ഡ സിനിമാനുഭവമായി ആണ് ചിത്രം എത്തുക എന്ന പ്രതീക്ഷയാണ് ഫസ്റ്റ് ലുക്ക് സമ്മാനിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ഗ്ലിമ്പ്‌സ് വീഡിയോ വമ്പന്‍ പ്രേക്ഷക പ്രശംസയാണ് നേടിയെടുത്തത്. ജയസൂര്യയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമായി കത്തനാര്‍ മാറുമെന്നും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ഗ്ലിമ്പ്‌സ് എന്നിവ സൂചിപ്പിക്കുന്നു.

അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന, കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ നമ്മള്‍ കാലങ്ങളായി കേട്ട് ശീലിച്ച കഥകളില്‍ നിന്നും കണ്ട് ശീലിച്ച ചിത്രങ്ങളില്‍ നിന്നുമെല്ലാം തീര്‍ത്തും വ്യത്യസ്തമായ ഒരു രീതിയിലാണ് ഈ ചിത്രത്തില്‍ കത്തനാര്‍ എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത് എന്ന സൂചനയും ഫസ്റ്റ് ലുക്ക് സമ്മാനിക്കുന്നുണ്ട്. ഒന്നര വര്‍ഷം നീണ്ട കത്തനാറിന്റെ ചിത്രീകരണം കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പൂര്‍ത്തിയായത്. ഇന്ദ്രന്‍സ് നായകനായ, ദേശീയ പുരസ്‌കാരം നേടിയ ‘ഹോം’ എന്ന ചിത്രത്തിനു ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കത്തനാര്‍. വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ഉള്‍പ്പെടെയുള്ള അതിനൂതനമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ആണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.

ജയസൂര്യ ടൈറ്റില്‍ വേഷം ചെയ്യുന്ന ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍ നായികാ താരം അനുഷ്‌ക ഷെട്ടി, തമിഴില്‍ നിന്ന് പ്രഭുദേവ, സാന്‍ഡി മാസ്റ്റര്‍, കുല്‍പ്രീത് യാദവ്, ഹരീഷ് ഉത്തമന്‍, നിതീഷ് ഭരദ്വാജ് (ഞാന്‍ ഗന്ധര്‍വന്‍ ഫെയിം), മലയാളത്തില്‍ നിന്ന്
സനൂപ് സന്തോഷ്, വിനീത്, കോട്ടയം രമേശ്, ദേവിക സഞ്ജയ്, കിരണ്‍ അരവിന്ദാക്ഷന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുപ്പതില്‍ അധികം ഭാഷകളിലായി രണ്ട് ഭാ?ഗങ്ങളിലായാണ് ചിത്രം എത്തുന്നത്.

ഛായാഗ്രഹണം- നീല്‍ ഡി കുഞ്ഞ, സംഗീതം- രാഹുല്‍ സുബ്രഹ്‌മണ്യന്‍ ഉണ്ണി, എഡിറ്റിംഗ് – റോജിന്‍ തോമസ്, പ്രൊഡക്ഷന്‍ ഡിസൈന്‍ – രാജീവന്‍, ആക്ഷന്‍- ജംഗ്ജിന്‍ പാര്‍ക്ക്, കലൈ കിങ്‌സണ്‍, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍ – വിഷ്ണു രാജ്, വിര്‍ച്വല്‍ പ്രൊഡക്ഷന്‍ ഹെഡ് – സെന്തില്‍ നാഥ്, കലാ സംവിധാനം – അജി കുട്ടിയാനി, രാം പ്രസാദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സിദ്ധു പനക്കല്‍, പിആര്‍ഒ – ശബരി, വാഴൂര്‍ ജോസ്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer