സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

എരഞ്ഞിപ്പാലത്തെ പെണ്‍കുട്ടിയുടെ ആത്മഹത്യ; പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ആണ്‍സുഹൃത്തിന്റെ വീട്ടില്‍ പെണ്‍കുട്ടിആത്മഹത്യചെയതതുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ബഷീറുദീനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഓണം കഴിഞ്ഞ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാനാണ് പൊലീസ് തീരുമാനം. ആയിഷ റഷയുടെ ആണ്‍ സുഹൃത്തായ ബഷീറുദീനെ ആത്മഹത്യാ പ്രേരണ കുറ്റംചുമത്തി ഇന്നലയാണ് അറസ്റ്റ് ചെയ്തത്.

പ്രതി ബഷീറുദീനെതിരെ സുഹൃത്തുക്കളുടെ മൊഴി നിര്‍ണ്ണായകമാണ്. പെണ്‍കുട്ടിയെ ആണ്‍ സുഹൃത്ത് ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്ന് പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുടെ മൊഴി. വീട്ടുപകരണങ്ങള്‍ കൊണ്ട് കാല്‍മുട്ടുകള്‍ക്ക് അടിച്ചു, ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ചു ഉപദ്രവിച്ചിരുന്നു എന്നും മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് പെണ്‍കുട്ടിയെ ആണ്‍ സുഹൃത്തിന്റെ വാടകവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ആയിഷ ബഷീറുദ്ദീന് അയച്ച വാട്‌സ്ആപ് ചാറ്റ് പൊലീസ് കണ്ടെത്തിയിരുന്നു. എന്റെ മരണത്തിന് കാരണം നീ ആയിരിക്കും എന്നായിരുന്നു സന്ദേശം. എന്റെ സമാധാനം ഇല്ലാതാക്കി മാനസികമായി നീ എന്നെ തകര്‍ക്കാന്‍ നോക്കിയെന്നും പെണ്‍കുട്ടി അയച്ച വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നു. രണ്ടു വര്‍ഷമായി ഇരുവരും അടുപ്പത്തിലായിരുന്നു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.