തൃശൂര്‍: ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. തൃശൂര്‍ ആളൂര്‍ ആനത്തടത്താണ് ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചത്. പുതുശ്ശേരി സ്വദേശി ദേവസിയാണ് (66) തൂങ്ങി മരിച്ചത്. ദേവസിയും ഭാര്യ അല്‍ഫോന്‍സയും കുറെ നാളുകളായി വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്. ചുറ്റിക കൊണ്ടുള്ള അടിയില്‍ ഗുരുതരമായി പരുക്കേറ്റ അല്‍ഫോന്‍സയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെയാണ് സംഭവം.സംഭവത്തെതുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ ആരംഭിച്ചു.






