ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളില്‍ ഉപയോഗിച്ച സ്വര്‍ണപ്പാളികളുടെ തൂക്കം കുറവായ സംഭവത്തില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. 2019-ല്‍ 42 കിലോയിലധികം ഭാരമുണ്ടായിരുന്ന പാളികള്‍ അറ്റകുറ്റപ്പണിക്ക് അയച്ചപ്പോള്‍ തിരികെ വന്നത് 38 കിലോ മാത്രമായിരുന്നു. ഈ തൂക്കക്കുറവ് അന്വേഷിക്കാന്‍ ദേവസ്വം വിജിലന്‍സ് എസ്.പി.യെ നിയമിച്ചിരിക്കുകയാണ്.
ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ച്, വിശദമായ രേഖകള്‍ പരിശോധിച്ച ശേഷം പാളികള്‍ എങ്ങനെ അനുമതിയില്ലാതെ ചെന്നൈയിലെ സ്ഥാപനത്തിലേക്ക് കൊണ്ടുപോയുവെന്നും, ദേവസ്വം ബോര്‍ഡ് ഭരണാധികാരികള്‍ ഇതുവരെ എന്തുകൊണ്ടാണ് അന്വേഷണം നടത്താതെ വിട്ടുവെച്ചതെന്നും ചോദ്യം ഉയര്‍ത്തി.
ഇതിനു പുറമെ, 3 പവന്‍ സ്വര്‍ണം ഉപയോഗിച്ച് നിര്‍മ്മിച്ച ദ്വാരപാലക ശില്‍പങ്ങളുടെ പീഠം ഇപ്പോള്‍ എവിടെയാണെന്നതും വ്യക്തമല്ല. ഈ പീഠം നിര്‍മ്മിച്ചത് ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനമാണ്. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കഴിഞ്ഞ ആറുവര്‍ഷമായി ലഭിച്ചിട്ടില്ലെന്നും കോടതിയില്‍ അറിയിച്ചു.കോടതി ഇതിനകം തന്നെ എല്ലാ പാളികളും പീഠങ്ങളും തിരികെ ശബരിമലയിലേക്ക് എത്തിക്കണമെന്ന് ഉത്തരവിട്ടിട്ടുണ്ട്






