കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പഴയ കെട്ടിടങ്ങളുടെ ശോച്യാവസ്ഥ ഒരിക്കല്‍ക്കൂടി വ്യക്തമാക്കിക്കൊണ്ട് പുതിയൊരു അപകടം കൂടി. കഴിഞ്ഞ ദിവസം രാത്രി ഐസിയുവിന് മുന്നിലെ വരാന്തയില്‍ കിടന്നിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ കാലിലേക്ക് കോണ്‍ക്രീറ്റ് അടര്‍ന്നുവീണു. കുമരകം ചീപ്പുങ്കല്‍ സ്വദേശിനി കൊച്ചുമോള്‍ ഷിബുവിനാണ് പരുക്കേറ്റത്.






