സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്; ലിസ്റ്റിന്‍ സ്റ്റീഫനെ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജിയില്‍ കോടതി റിപ്പോര്‍ട്ട് തേടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനെ പ്രതിച്ചേര്‍ക്കണമെന്ന പരാതിക്കാരന്റെ ആവശ്യത്തില്‍ റിപ്പോര്‍ട്ട് തേടി കോടതി. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് മരട് പൊലീസിനോട് റിപ്പോര്‍ട്ട് തേടിയത്. ലിസ്റ്റിന്‍ സ്റ്റീഫനെയും മറ്റ് മൂന്ന് പേരെയും കേസില്‍ പ്രതികളാക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടായിരുന്നു വിചാരണകോടതിയെ പരാതിക്കാരന്‍ സമീപിച്ചിരുന്നതും.

പറവ ഫിലിംസിന്റെ അക്കൗണ്ടിലേക്ക് ലിസ്റ്റിന്‍ സ്റ്റീഫന്റെ അക്കൗണ്ടില്‍ നിന്ന് 7 കോടി നല്‍കുകയും ദിവസങ്ങള്‍ക്ക് ശേഷം അത് 9 കോടിയായി തിരിച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്. ഇത് മണി ലെന്‍ഡിങ് ആക്ട് മണി ലോണ്ടറിംഗ് ആക്ട് പ്രകാരം ലിസ്റ്റിന്‍ അനധികൃതമായി പണമിടപാട് നടത്തിയെന്നാണ് പരാതിക്കാരന്റെ പ്രധാന വാദം.

36% പലിശ ഈടാക്കി ഇത് മണി ലെന്‍ഡിങ് ആക്ടിന് വിരുദ്ധമെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ലിസ്റ്റിന് പുറമെ സുജിത് നായര്‍, മാര്‍വാസീന്‍ എന്നിവരെയും പ്രതിച്ചേര്‍ക്കണം എന്നാണ് ആവശ്യം. മണി ലോണ്ടറിംഗ് ആക്ട് ലിസ്റ്റിനെതിരെ നില്‍ക്കുമെന്നാണ് പരാതിക്കാരന്‍ പറയുന്നത്.

അതേസമയം, ഉത്തരവിനെ പറ്റി കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും പരിശോധിച്ചതിന് ശേഷം കൂടുതല്‍ പ്രതികരണം നടത്തുമെന്നും
ലിസ്റ്റിന്‍ സ്റ്റീഫന്‍ മാധ്യമങ്ങളോട് പറഞ്ഞു

നടന്‍ സൗബിന്‍ ഷാഹിര്‍, ബാബു ശാഹിര്‍, ഷോണ്‍ ആന്റണി എന്നിവരെ പ്രതിയാക്കി മരട് പൊലീസ് ആണ് കേസ് എടുത്തത്. കേസില്‍ ജാമ്യം ലഭിച്ച സൗബിനെ രണ്ടുദിവസം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇതിന് ശേഷം അന്വേഷണം മുന്നോട്ടു പോയില്ല. തുടര്‍ന്നാണ് പരാതിക്കാരന്‍ സിറാജ് വലിയതുറ ഡിജിപിയെ സമീപിച്ചത്. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മ്മാണത്തിനായി ഏഴ് കോടി രൂപ നിക്ഷേപിച്ച തനിക്ക് മുതല്‍മുടക്കും ലാഭവിഹിതവും ലഭിച്ചില്ലെന്നാണ് വലിയതുറയുടെ സിറാജ് വലിയത്തുറയുടെ പരാതി

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.