Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എയിംസ് വിഷയത്തില്‍ ബിജെപിയിൽ ഒറ്റപ്പെട്ട് സുരേഷ് ഗോപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: എയിംസ് സ്ഥാപനം സംബന്ധിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വീകരിച്ച നിലപാടിനെതിരെ ബിജെപി സംസ്ഥാന നേതാക്കളും ആലപ്പുഴ ജില്ലാ നേതൃത്വവും തുറന്ന വിമർശനവുമായി രംഗത്തെത്തി. സുരേഷ് ഗോപിയുടെ അഭിപ്രായം വ്യക്തിപരമാണെന്നും അത് പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നുമാണ് ബിജെപി നേതാവ് വി മുരളീധരന്റെ പ്രതികരിച്ചിരുന്നു.തിരുവനന്തപുരം: എയിംസ് സ്ഥാപനം സംബന്ധിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വീകരിച്ച നിലപാടിനെതിരെ ബിജെപി സംസ്ഥാന നേതാക്കളും ആലപ്പുഴ ജില്ലാ നേതൃത്വവും തുറന്ന വിമർശനവുമായി രംഗത്തെത്തി. സുരേഷ് ഗോപിയുടെ അഭിപ്രായം വ്യക്തിപരമാണെന്നും അത് പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നുമാണ് ബിജെപി നേതാവ് വി മുരളീധരന്റെ പ്രതികരിച്ചിരുന്നു.

സുരേഷ് ഗോപി ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുമ്പോൾ, കേരളത്തിൽ എവിടെയായാലും എയിംസ് സ്വാഗതം ചെയ്യുമെന്ന് ബിജെപിയുടെ പൊതുവായ നിലപാടാണ് ഇതുവരെ ഉണ്ടായിരുന്നത്. എന്നാൽ, ആലപ്പുഴയെ മാത്രം ഉദ്ദേശിച്ച് ഏകപക്ഷിയമായ നിലപാട് സ്വീകരിക്കുന്നതിനോട് കടുത്ത എതിർപ്പാണ് ബിജെപി ഉൾപ്പെടെയുള്ള വിവിധ സംഘടനകളിൽ നിന്ന് ഉയരുന്നത്. എയിംസ് വിഷയത്തിൽ സംസ്ഥാന ബിജെപിയിൽ അഭിപ്രായ ഭിന്നത വഷളാകുകയാണ്. സംസ്ഥാന നേതൃത്വത്തോട് ഈ വിഷയത്തിൽ കേന്ദ്രം നിലപാട് തേടിയിട്ടില്ലെന്നും, എയിംസ് വരുമോ വരില്ലയോ എന്നത് തീരുമാനിക്കുന്നത് കേന്ദ്ര സർക്കാർ തലത്തിൽ ആണെന്നും വി മുരളീധരൻ വ്യക്തമാക്കിയിരുന്നു. അതേസമയം, സുരേഷ് ഗോപി ഇപ്പോഴും “ആലപ്പുഴയെ മാത്രമായി എയിംസ് വേണം” എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.

Recent News

Advertisement
WhiteswanTV Footer