ന്യൂഡൽഹി: മലയാളി വിദ്യാർത്ഥികൾക്കെതിരെ മോഷണക്കുറ്റം ആരോപിച്ച് നടന്ന മർദനത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ചെങ്കോട്ട പരിസരത്ത് കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്.
സാക്കിർ ഹുസൈൻ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളായ അശ്വന്തും സുധീനും ആണ് മർദനത്തിനിരയായത്. ഡൽഹി പൊലീസും ഒരു സംഘവും ചേർന്നാണ് ആക്രമണം നടത്തിയതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. സംഭവത്തിൽ പൊലീസ് നടപടികൾ ആവശ്യപ്പെട്ട് വിവിധ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധം രേഖപ്പെടുത്തി.




