Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്‌കൂളുകളിലെ പാമ്പുകടി തടയാന്‍ ഹൈക്കോടതി, ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പാമ്പു കടിക്കുന്നതും പാമ്പു കടിയേറ്റുള്ള മരണവും ആരോഗ്യവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട രോഗാവസ്ഥയാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ 2 മാസത്തിനുള്ളില്‍ ചെയ്യണമെന്ന് ഹൈക്കോടതി. സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് പാമ്പു കടിയേല്‍ക്കുന്നതടക്കം സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുടെ നിര്‍ദേശം.

സ്‌കൂളുകളിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തയാറാക്കിയ മാര്‍ഗനിര്‍ദേങ്ങള്‍ നടപ്പാക്കാന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ക്കുലര്‍ പുറത്തിറക്കണമെന്നും കോടതി ഉത്തരവിട്ടു. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് പാമ്പു കടിയേറ്റ സാഹചര്യത്തില്‍ സ്‌കൂളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ കുളത്തൂര്‍ ജയ്‌സിങ് സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് മാര്‍ഗരേഖ തയാറാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.

മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാരന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ആവശ്യമായ പ്രചാരണം നല്‍കുകയും വേണം. നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിന് ഇമെയില്‍ വിലാസവും നല്‍കണം. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനു സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണം. അവ നടപ്പാക്കാനുള്ള ഉത്തരവാദിത്തം സ്‌കൂളിന്റെ മാത്രം ചുമതലയാക്കി മാറ്റരുത്. മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനുള്ള ചട്ടങ്ങളും മറ്റും രൂപീകരിക്കുന്നതു വരെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ഒരു ജോയിന്റ് കമ്മിറ്റിയായി പ്രവര്‍ത്തിക്കണം.

ഈ ജോയിന്റ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലായിരിക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കേണ്ടത്. അതിന് ആവശ്യമെങ്കില്‍ എന്‍ജിഒകളുടെ സഹായം തേടണം. വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും സമിതി ചേര്‍ന്ന് പുരോഗതി വിലയിരുത്തുകയും ആവശ്യമായ നിര്‍ദേങ്ങള്‍ നല്‍കുകയും വേണം. ഓരോ ജില്ലയിലും നോഡല്‍ ഓഫിസര്‍മാരെ നിയമിക്കുകയും അവര്‍ സ്‌കൂളുകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു സംസ്ഥാന തലത്തില്‍ നിയമിക്കുന്ന നോഡല്‍ ഓഫിസര്‍ക്ക് കൈമാറുകയും വേണം. ഈ നോഡല്‍ ഓഫിസറാകും ജോയിന്റ് കമ്മിറ്റിക്ക് മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. പാമ്പുകടിയെ പ്രതിരോധിക്കാനുള്ള ആന്റിവെനം വാക്‌സീന്‍ വികസിപ്പാന്‍ ബന്ധപ്പെട്ട ഏജന്‍സികളുമായുള്ള സഹകരണം സര്‍ക്കാര്‍ ഊര്‍ജിതമാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

കെട്ടിടങ്ങളുടെ ഉറപ്പ്, ക്ലാസ് മുറികളുടെ അവസ്ഥ, ശുചിമുറികള്‍, വൈദ്യുതി, ചുറ്റുമതില്‍ തുടങ്ങിയ കാര്യങ്ങളില്‍ എല്ലാ സ്‌കൂളുകളും സുരക്ഷാ ഓഡിറ്റ് നടത്തുക, തുറന്ന കുഴികള്‍, തകര്‍ന്ന തറ, വൈദ്യുതി വയറുകള്‍, ഉറപ്പില്ലാത്ത വാതിലും ജനാലുകളും അടക്കമുള്ളവ നന്നാക്കുക, സ്‌കൂളിന്റെ പരിസരങ്ങള്‍ കാടുപിടിച്ചോ വെള്ളം കെട്ടിക്കിടക്കുന്നതോ അല്ലെന്ന് ഉറപ്പു വരുത്തുക, പാമ്പോ വന്യമൃഗങ്ങളോ കടന്നു വരാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ അടങ്ങിയ കരട് മാര്‍ഗരേഖ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തദ്ദേശം, ആരോഗ്യം, വനം, വിദ്യാഭ്യാസ വകുപ്പുകളടക്കമുള്ളവയുടെ പ്രതിനിധികള്‍ ചേര്‍ന്ന് തയാറാക്കി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇവ മാര്‍ഗനിര്‍ദേശങ്ങളായി അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Advertisement
WhiteswanTV Footer