Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എൻ.എസ്.എസും എസ്.എൻ.ഡി.പി യും സമരത്തിനിറങ്ങണം: ചെറിയാൻ ഫിലിപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തുപുരം: ശബരിമലയിലെ സ്വർണ്ണ കൊള്ളക്കെതിരെ എൻ.എസ്.എസ്, എസ് എൻ.ഡി.പി തുടങ്ങിയ ഹിന്ദു സമുദായ സംഘടനകൾ പ്രതിഷേധ സമരത്തിനിറങ്ങണം.സർക്കാർ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിൽ പങ്കാളിയായ ഹിന്ദു സംഘടനകൾക്കെല്ലാം ഇക്കാര്യത്തിൽ ശക്തമായി പ്രതികരിക്കാനുള്ള ബാദ്ധ്യതയുണ്ട്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് അടിത്തറ പാകിയതും ശബരിമല ക്ഷേത്ര വികസനത്തിന് മുൻകൈ എടുത്തതും 1950-ൽ പ്രഥമ പ്രസിഡണ്ട് മന്നത്തുപത്മനാഭനും, ബോർഡ് അംഗം ആർ. ശങ്കറുമാണ്. അന്ന് മന്നം എൻ. എസ്. എസ് പ്രസിഡണ്ടും ആർ.ശങ്കർ എസ് എൻ.ഡി.പി പ്രസിഡണ്ടുമായിരുന്നു.1958 ൽ കമ്മ്യൂണിസ്റ്റ് ഭരണത്തിൽ ദേവസ്വം ഭരണത്തിൽ ക്രമക്കേടുണ്ടായപ്പോൾ ശക്തമായി സമരരംഗത്തുവന്നത് മന്നവും ശങ്കറുമാണ്. 1962 ൽ ആർ. ശങ്കർ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ശബരിമല വികസനത്തിന് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്.

1981-ൽ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹമോഷണം ഉണ്ടായപ്പോൾ ക്ഷേത്രസംരക്ഷണ സമിതിയോടൊപ്പം സമരരംഗത്ത് സജീവമായി ഉണ്ടായിരുന്നത് അന്നത്തെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി കിടങ്ങൂർ ഗോപാലകൃഷ്ണപിള്ളയും എസ് എൻ.ഡി.പി ജനറൽ സെക്രട്ടറി എം.കെ. രാഘവനുമാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix