Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘വൻ വ്യവസായികളുടെ വായ്പകൾ എഴുതി തള്ളുന്നു, അർഹമായവര്‍ക്ക് സഹായം ഉറപ്പാക്കുന്നില്ല’; കേന്ദ്രത്തെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവരുടെ വായ്പ എഴുതി തള്ളാൻ കഴിയില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിൽ വയനാട് എംപി പ്രിയങ്ക ഗാന്ധി വിമർശിച്ചു.

“വൻ വ്യവസായികളുടെ വായ്പകൾ കണ്ണടച്ച് എഴുതി തള്ളുന്ന സർക്കാർ, സാധാരണ ജനങ്ങൾക്ക് അർഹമായ സഹായം നൽകാൻ വിസമ്മതിക്കുന്നു. കേന്ദ്രം തങ്ങളുടെ ബാധ്യതയിൽ നിന്ന് പിന്മാറുകയാണ്,” എന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. സർക്കാർ നിർണായകമായൊരു സമയത്ത് പൂർണ പരാജയമായിരിക്കുകയാണ് എന്നും പ്രിയങ്ക വിമർശിച്ചു. അതേസമയം, വായ്പ എഴുതിത്തള്ളാൻ കഴിയില്ലെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ സത്യവാങ്മൂലം പരിഗണിച്ച ഹൈക്കോടതി, കേന്ദ്രത്തിന്റെ നിലപാടിനെ “അവ്യക്തവും ജാഗ്രത കുറവുള്ളതും” എന്നായും, “ജനങ്ങളെ വീണ്ടും കേന്ദ്രം പരാജയപ്പെടുത്തിയിരിക്കുന്നു” എന്നാകെയും കടുത്ത ഭാഷയിൽ വിമർശിച്ചു.

വയനാട് ദുരന്ത ബാധിതർക്കെതിരായ വായ്പാ തിരിച്ചടവ് നടപടികൾ താത്കാലികമായി നിർത്തിവയ്ക്കാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി വാക്കാൽ പരാമർശം നടത്തി. കേസിൽ കേന്ദ്ര സർക്കാർ തനതായ നിലപാട് സ്വീകരിക്കാതെ പൊതു ഉത്തരവുകൾകൊണ്ട് കാര്യങ്ങൾ മറികടക്കാൻ ശ്രമിച്ചുവെന്ന് ബെഞ്ച് കടുത്ത ഭാഷയിൽ വിമർശിച്ചു. കോടതിയുടെ പരാമർശം കർശനമായിരുന്നു: “ആർബിഐ സർക്കുലർ കാരണം കേന്ദ്രത്തിന് പരിമിതിയുണ്ടെന്നോ? നിങ്ങൾ അധികാരമില്ലാത്തവരല്ല. കാര്യങ്ങൾ ഒളിച്ചുവെക്കാതിരിക്കുക. ഇത്തരം സന്ദർഭങ്ങളിൽ ജനങ്ങൾക്കായി പ്രവർത്തിക്കാത്തത് കേന്ദ്ര സർക്കാരിന്റെ പരാജയമാണ്. ഇനി ഞങ്ങൾക്ക് കേന്ദ്രത്തിന്റെ ദാനധർമ്മം ആവശ്യമില്ല.” വ്യക്തമാക്കി

Recent News

Advertisement
WhiteswanTV Footer