സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

നിഖില വിമലിന്റെ ‘പെണ്ണ് കേസ് ‘ആദ്യ ഗാനം പുറത്ത്

പ്രശസ്ത ചലച്ചിത്ര താരം നിഖില വിമലിനോടൊപ്പം,ഹക്കീം ഷാജഹാന്‍,രമേശ് പിഷാരടി,അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബിന്‍ സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യുന്ന’പെണ്ണ് കേസ് ‘ എന്ന ചിത്രത്തിലെ ഒഫീഷ്യല്‍ വീഡിയോ ഗാനം റിലീസായി.

മൈസൂരിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച വശ്യമായ ഈ ഗാനം രഞ്ജിത്ത് ഹെഗ്‌ഡെ,ഇസ്സ എന്നിവര്‍ ചേര്‍ന്ന് ആലപിക്കുന്നു.
ഗണേഷ് മലയത്ത്(മലയാളം)പൊന്നുമണി(തമിഴ്) എന്നിവര്‍ എഴുതിയ വരികള്‍ക്ക് പാര്‍വതിഷ് പ്രദീപ് സംഗീതം പകരുന്നു.
നവംബറില്‍ പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ ഇര്‍ഷാദ് അലി,അഖില്‍ കവലയൂര്‍, കുഞ്ഞികൃഷ്ണന്‍ മാഷ്,ശ്രീകാന്ത് വെട്ടിയാര്‍, ജയകൃഷ്ണന്‍,പ്രവീണ്‍ രാജാ,ശിവജിത്,കിരണ്‍ പീതാംബരന്‍,ഷുക്കൂര്‍,ധനേഷ്,ഉണ്ണി നായര്‍,രഞ്ജി കങ്കോല്‍,സഞ്ജു സനിച്ചന്‍,അനാര്‍ക്കലി,ആമി,സന്ധ്യാ മനോജ്,ലാലി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ഇ ഫോര്‍ എക്‌സ്പീരിമെന്റെസ്,സീ സ്റ്റുഡിയോസ്, ലണ്ടന്‍ ടാക്കീസ്,വി യു ടാക്കീസ് എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നീ ബാനറില്‍
മുകേഷ് ആര്‍ മേത്ത,ഉമേശ് കെ ആര്‍,രാജേഷ് കൃഷ്ണ,സി വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിര്‍വ്വഹിക്കുന്നു.രശ്മി രാധാകൃഷ്ണന്‍, ഫെബിന്‍ സിദ്ധാര്‍ത്ഥ് എന്നിവര്‍ ചേര്‍ന്ന് കഥ, തിരക്കഥ എഴുതുന്നു.

സംഗീതം-അങ്കിത് മേനോന്‍,എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്.കോ- പ്രൊഡ്യൂസര്‍-അക്ഷയ് കെജ്രിവാള്‍,അശ്വതി നടുത്തോളി, ക്രീയേറ്റീവ് പ്രൊഡ്യൂസര്‍-വിനോദ് സി ജെ.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-വിനോദ് രാഘവന്‍,പ്രൊഡക്ഷന്‍ ഡിസൈനര്‍-അര്‍ഷാദ് നക്കോത്ത്,ലൈന്‍ പ്രൊഡ്യൂസര്‍-പ്രേംലാല്‍ കെ കെ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി കെ,പ്രൊഡക്ഷന്‍ ഡിസൈനര്‍-അര്‍ഷാദ് നക്കോത്ത്,മേക്കപ്പ്-ബിബിന്‍ തേജ,കോസ്റ്റ്യൂംസ്-അശ്വതി ജയകുമാര്‍,സ്റ്റില്‍സ്-റിഷാജ് മുഹമ്മദ്,ഡിസൈന്‍-യെല്ലോ ടൂത്ത്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അസിഫ് കൊളക്കാടന്‍, സൗണ്ട് ഡിസൈന്‍-കിഷന്‍ മോഹന്‍,സൗണ്ട് മിക്‌സിംഗ്-എം ആര്‍ രാജാകൃഷ്ണന്‍,
കളറിസ്റ്റ്-ലിജു പ്രഭാകര്‍, ആക്ഷന്‍-അഷറഫ് ഗുരുക്കള്‍, വിഎഫ്എക്‌സ്-ഡിജിറ്റല്‍ ടെര്‍ബോ മീഡിയ, മാര്‍ക്കറ്റിംഗ് ഹെഡ്-വിവേക് രാമദേവന്‍(ക്യാറ്റലിസ്റ്റ്) ഫിനാന്‍സ് കണ്‍ട്രോളര്‍-സോനു അലക്‌സ്, പി ആര്‍ ഒ-എ എസ് ദിനേശ്.

Advertisement

കേരളം പിടിച്ചേ പറ്റൂ: എന്തിനും റെഡിയായി ബിജെപി

ഈ കളി ഞാൻ ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നതാണ് എന്ന മം​ഗലശ്ശേരി കാർത്തികേയന്റെ ഡയലോ​ഗ് പോലെയാണ് നിലവിൽ കേരളത്തിൽ ബിജെപിയുടെ നിലപാട്. ഇപ്പോഴെങ്കിലും നടന്നില്ലെങ്കിൽ നാണക്കേടാണെന്ന തോന്നലും കേന്ദ്ര നേതാക്കൾക്ക് വന്നുതുടങ്ങിക്കാണും നിലവിലെ പടയൊരുക്കങ്ങൾ

Read More »

സ്വകാര്യ ബസിനടിയിൽപ്പെട്ട സ‌ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊല്ലം: സ്വകാര്യ ബസിനടിയിൽ വീണ സ്‌ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ അമ്മാരത്തുമുക്കിൽ പരവൂർ-പാരിപ്പിള്ളി റോഡിൽ വെച്ചായിരുന്നു സംഭവം. പരവൂർ പാറയിൽക്കാവ് പ്രീത നിവാസിൽ ഓമനയാണ് ബസിന് അടിയിലേക്ക് വീണത്. ബന്ധുവീട്ടിൽ പോകാനായി

Read More »

കുട്ടികൾക്ക് ഇനി മൊബൈൽ വേണ്ട; നിയമം പരി​ഗണനയിൽ

ബെം​ഗളൂരു: 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ വിലക്കുന്നത് പരി​ഗണിച്ച് കർണാടക. സോഷ്യൽ മീഡിയാ അഡിക്ഷൻ കുട്ടികളെ ദോഷകരമായി ബാധിക്കുന്നത് തടയാനാണ് ഈ നീക്കം. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ സർവകലാശാലാ വൈസ് ചാൻസലർമാരുമായി

Read More »

അവധിക്ക് നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ മാത്രം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ദുബൈ: അവധിക്ക്​ നാട്ടിലേക്ക് ​പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ പ്രവാസി മലയാളി യുവാവ്​ദുബൈയിൽ കുഴഞ്ഞുവീണ്​ മരിച്ചു. കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശി ഫവാസ് ചമ്പാൻ (39) ആണ്​ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഫുജൈറയിൽ നിന്ന്​ കണ്ണൂരിലേക്കുള്ള

Read More »

നവകേരള സർവേ റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡൽഹി: നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. നവകേരള സർവേയിൽ അപാകതയെന്തെന്ന് കോടതി ചോദിച്ചു. ക്ഷേമപദ്ധതികൾ എങ്ങനെ ജനങ്ങളിലേക്ക് എത്തുന്നുവെന്ന് പരിശോധിക്കാനും വിവരശേഖരണം നടത്താനും സർക്കാരിന് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

Read More »

പാലക്കാട് ഐഐടിയിൽ വിദ്യാർഥിയെ തലയ്ക്ക് അടിച്ചു പരിക്കേൽപ്പിച്ചു

പാലക്കാട്: ഐ.ടി.യിൽ വിദ്യാർഥിനിയെ അജ്ഞാതൻ തലയ്ക്ക് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. വാളയാറിലെ ആശുപത്രിയിലെത്തിച്ച വിദ്യാർഥിനിയെ പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 8.30-ന് ഐ.ഐ.ടി. കാമ്പസിനകത്തുവെച്ചാണ് സംഭവം. സേലത്തുനിന്നുള്ള നാലാംവർഷ വിദ്യാർഥിനി

Read More »
Advertisement