Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ട്രാന്‍സ്‌ജെന്‍ഡര്‍ ഭവനപദ്ധതി ‘സുഭദ്രം’ ഉദ്ഘാടനം നാളെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമമേഖലയിലെ സ്വപ്ന പദ്ധതിയായ ‘സുഭദ്രം’ ഭവനപദ്ധതി ഒക്ടോബര്‍ 22ന് ഉദ്ഘാടനം ചെയ്യുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു. രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഇ എം എസ് ഹാളിലാണ് പദ്ധതിയുടെ ഉദ്ഘാടനം.

സുരക്ഷിതമല്ലാത്ത ജീവിതസാഹചര്യങ്ങളില്‍ ജീവിക്കേണ്ടി വരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ആശ്വാസമേകാനാണ് പദ്ധതി ആരംഭിക്കുന്നത്. സാമൂഹ്യനീതി വകുപ്പ് സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന വേളയിലാണ് ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതെന്നതില്‍ അഭിമാനമുണ്ടെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു.

‘സുഭദ്രം’ ഭവനപദ്ധതിയുടെ ലോഗോ പ്രകാശനവും പദ്ധതി ആനുകൂല്യ വിതരണവും ചടങ്ങില്‍ നിര്‍വ്വഹിക്കും . അഡ്വ. വി കെ പ്രശാന്ത് എം എല്‍ എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഡി സുരേഷ് കുമാര്‍ മുഖ്യാതിഥിയായിരിക്കും. സംസ്ഥാനത്തിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ നയം കാലോചിതമായി പരിഷ്‌കരിക്കുന്നതിന് തയ്യാറാക്കിയ കരടുരേഖയ്ക്ക് അന്തിമരൂപം നല്‍കാനുള്ള കൂടിയാലോചനാ യോഗവും ഇതേ വേദിയില്‍ നടക്കും.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer