പാലക്കാട്: ജിമ്മിൽ വർക്കൗട്ട് കഴിഞ്ഞ് വീട്ടിലെത്തിയ യുവാവ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചു. ശ്രീകൃഷ്ണപുരം കരിമ്പുഴ പാണ്ടൻ പറമ്പ് കുന്നത്ത് വീട്ടിൽ രാമചന്ദ്രൻ ആണ് മരിച്ചത്. ജിമ്മിൽ നിന്ന് വീട്ടിലെത്തിയതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടക്കാപുത്തൂരിലെ സ്വകാര്യ മരമില്ലിൽ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു രാമചന്ദ്രൻ.




