തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങി കോൺഗ്രസ്. നവംബർ ഒന്ന് മുതൽ കേരളത്തിൽ ഔദ്യോഗികമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കെപിസിസി തുടക്കം കുറിക്കും. ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകാനാണ് നേതാക്കൾക്ക് ഹൈക്കമാൻഡ് നിർദേശം. ഡൽഹിയിൽ ചേർന്ന യോഗത്തിൽ തിരഞ്ഞെടുപ്പിനുള്ള കെ.പി.സി.സി തയ്യാറെടുപ്പും തന്ത്രങ്ങളും എ.ഐ.സി.സി നേതൃത്വം വിലയിരുത്തി.
കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരാണ് ഹൈക്കമാൻഡിന് മുന്നിൽ പ്രചാരണ പദ്ധതികൾ അവതരിപ്പിച്ചത്. പ്രചാരണ പദ്ധതികളിൽ ഹൈക്കമാൻഡ് തൃപ്തി പ്രകടിപ്പിച്ചെന്നും ചെറിയ ചില മാറ്റങ്ങൾ നിർദ്ദേശിച്ചെന്നുമാണ് വിവരം. നവംബർ ഒന്നുമുതൽ പ്രാദേശികതലത്തിൽ ശക്തമായ പ്രചാരണത്തിന് കോൺഗ്രസ് നേതൃത്വം നൽകും.




