Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുൻ അഗ്നിവീറുകൾക്ക് സ്വകാര്യ സെക്യൂരിറ്റി സ്ഥാപനങ്ങളിൽ ജോലി ഉറപ്പാക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മുൻ അഗ്നിവീറുകൾക്ക് സ്വകാര്യ സെക്യൂരിറ്റി സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിൻ്റെ നിർദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സംസ്ഥാന സർക്കാരുകൾക്കും നിർദേശം നൽകിയത്. സായുധ സേനകളിൽ സേവനം പൂർത്തിയാക്കിയ അഗ്നിവീറുകൾക്ക് , ഈ കാലയളവിൽ ലഭിച്ച പരിശീലനവും പരിചയ സമ്പത്തും അവർക്ക് ഭാവി ജീവിതത്തിലും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനുള്ള അടിസ്ഥാനമാണെന്ന് കണ്ടാണ് കേന്ദ്ര നിർദേശം.

കേന്ദ്രം 2022 ജൂൺ മാസത്തിലാണ് അഗ്നിപഥ് പദ്ധതി നടപ്പാക്കിയത്. 17 വയസ് മുതൽ 21 വയസ് വരെ പ്രായമുള്ള യുവാക്കൾക്കാണ് നാല് വർഷം സൈന്യത്തിൽ പ്രവർത്തിക്കാൻ അവസരം. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവരിൽ 25 ശതമാനം പേരുടെ സേവന കാലാവധി 15 വർഷത്തേക്ക് കൂടി നീട്ടുന്നതാണ് ഉത്തരവ്. ഇത് പ്രകാരം ആദ്യ ബാച്ച് അഗ്നിവീറുകളുടെ സേവനം അടുത്തവർഷം അവസാനിക്കും.

ബിഎസ്എഫ്, സിഐഎസ്എഫ്, അസം റൈഫിൾസ് തുടങ്ങിയ കേന്ദ്ര സായുധ സേനകളിൽ കോൺസ്റ്റബിൾ, റൈഫിൾമാൻ തസ്തികകളിൽ അഗ്നിവീറുകൾക്ക് പത്ത് ശതമാനം സംവരണം നേരത്തെ ഏർപ്പെടുത്തിയിരുന്നു. ഇവർക്ക് റിക്രൂട്ട്മെൻ്റ് പരീക്ഷകളിൽ ഫിസിക്കൽ ടെസ്റ്റിൽ മികവ് തെളിയിക്കേണ്ട ആവശ്യമില്ല. ഒപ്പം ഉയർന്ന പ്രായപരിധിയിലും ഇളവുണ്ട്. മുൻ അഗ്നിവീറുകൾക്ക് ജോലി നൽകാനുള്ള പദ്ധതികൾ പല കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ പൊലീസ് സേനയിലേക്ക് അഗ്നിവീറുകൾക്ക് സംവരണം ഉറപ്പാക്കുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer