Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹാട്രിക് നേട്ടവുമായി പ്രദീപ് രംഗനാഥന്‍; ആദ്യ മൂന്ന് ചിത്രങ്ങളും 100 കോടി ക്ലബില്‍ ഇടം നേടിയ ആദ്യ ഇന്ത്യന്‍ നടന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നടനും സംവിധായകനുമായ പ്രദീപ് രംഗനാഥന്‍ തന്റെ ആദ്യ മൂന്ന് ചിത്രങ്ങള്‍ 100 കോടി ക്ലബിലെത്തിച്ച ആദ്യ ഇന്ത്യന്‍ നടനായി മാറി. ഇതോടെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആണ് താരം ഇടം നേടിയത്. ‘ലവ് ടുഡേ’, ‘ഡ്രാഗണ്‍’, ‘ഡ്യൂഡ്’ എന്നീ ചിത്രങ്ങളാണ് 100 കോടി ക്ലബില്‍ ഇടം നേടിയ പ്രദീപ് രംഗനാഥന്‍ ചിത്രങ്ങള്‍. കീര്‍ത്തിശ്വരന്‍ സംവിധാനം ചെയ്ത്, മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിച്ച അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം, ‘ഡ്യൂഡ്’, ആദ്യ ആഴ്ചയില്‍ തന്നെ ആഗോളതലത്തില്‍ 100 കോടി കടന്നു. തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം, കര്‍ണാടക എന്നിവിടങ്ങളില്‍ ദീപാവലി ബോക്സ് ഓഫീസില്‍ ആധിപത്യം സ്ഥാപിച്ചു കൊണ്ടാണ് ചിത്രം മുന്നേറിയത്. ആദ്യ ദിവസം തന്നെ 22 കോടിയാണ് ചിത്രം നേടിയ ആഗോള ഗ്രോസ്.

തന്റെ ഈ വിജയത്തില്‍ പ്രദീപ് രംഗനാഥന്‍ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചു. ദുബായ്, മലേഷ്യ, സിംഗപ്പൂര്‍, യുകെ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലും ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കും തനിക്ക് നല്‍കിയ തുടര്‍ച്ചയായ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു .

നടനാകുന്നതിന് മുമ്പ്, ജയം രവിയും കാജല്‍ അഗര്‍വാളും അഭിനയിച്ച കോമാളി (2019) എന്ന ചിത്രത്തിലൂടെയാണ് പ്രദീപ് ഒരു സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. വേല്‍സ് ഫിലിം ഇന്റര്‍നാഷണല്‍ നിര്‍മ്മിച്ച ആ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. എജിഎസ് എന്റര്‍ടൈന്‍മെന്റിന്റെ കീഴില്‍ പുറത്തിറങ്ങിയ ലവ് ടുഡേ (2022) എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന പ്രദീപ്, ഈ ചിത്രത്തിലൂടെ ആണ് ആദ്യം 100 കോടി ക്ലബില്‍ ഇടം നേടിയത്. അതിന് ശേഷം പ്രദീപ് നായകനായെത്തിയ, അശ്വത് മാരിമുത്തു സംവിധാനം ചെയ്ത ഡ്രാഗണ്‍ (2025) എന്ന ചിത്രം പത്ത് ദിവസത്തിനുള്ളില്‍ 100 കോടിയിലധികം കളക്ഷന്‍ നേടി ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറി. ഇന്ത്യയിലും വിദേശത്തും, അതുപോലെ, മള്‍ട്ടിപ്ലെക്‌സ്, അ ക്ലാസ് സെന്ററുകള്‍ മുതല്‍ ഇ ക്ലാസ് സെന്ററുകളില്‍ വരെ വലിയ ജനക്കൂട്ടത്തെ തീയേറ്ററുകളില്‍ എത്തിക്കാന്‍ കഴിയുന്ന ബോക്‌സ് ഓഫീസ് മൂല്യമാണ് പ്രദീപ് കാണിച്ചു തരുന്നത്.

യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിക്കുന്ന പ്രദീപ് രംഗനാഥന്‍, പുതിയ കാലഘട്ടത്തിലെ മാസ് നായകനായി ആണ് വിലയിരുത്തപ്പെടുന്നത്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത ‘ലവ് ഇന്‍ഷുറന്‍സ് കമ്പനി (ഘകഗ)’ ആണ് പ്രദീപ് നായകനായി എത്തുന്ന പുതിയ ചിത്രം. 7 സ്‌ക്രീന്‍ സ്റ്റുഡിയോയും റൗഡി പിക്‌ചേഴ്‌സും സംയുക്തമായി നിര്‍മ്മിച്ച ഈ ചിത്രം ഇതിനോടകം വലിയ പ്രതീക്ഷയാണ് പ്രേക്ഷകരില്‍ ഉണ്ടാക്കിയിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമാ വ്യവസായത്തില്‍ ആദ്യ 3 ചിത്രങ്ങള്‍ കൊണ്ട് തന്നെ കോളിളക്കം സൃഷ്ടിച്ചുകൊണ്ട്, ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ താരമൂല്യത്തിലേക്ക് കുതിക്കുന്ന ഒരാളായി ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ് ഇന്ന് പ്രദീപ് രംഗനാഥന്‍. പിആര്‍ഒ – ശബരി

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer