ആലപ്പുഴ: ചേർത്തല ഹോട്ടലിൽ നടന്ന അക്രമണവുമായി ബന്ധപ്പെട്ട കേസിൽ രണ്ടുപേരെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല പരിധിയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതികളാണ് പിടിയിലായത്. ചേർത്തല കൂമ്പായിൽ വീട്ടിൽ അഭിറാം, ചിറ്റേഴുത്ത് വീട്ടിലെ ദീപേഷ് ദീപു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴയിൽ നിന്ന് കാപ്പാ ഉത്തരവോടെ നാടുകടത്തിയ ഇവർ, ഉത്തരവ് തീർന്ന ഉടൻ തന്നെ തിരിച്ചെത്തി കുറച്ച് ദിവസത്തിനകം വീണ്ടും നഗരത്തിൽ അക്രമം തുടങ്ങുകയായിരുന്നു. ചേർത്തല ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.


