വി എം അനൂപ്
അങ്ങനെ ഒരു കേരള പിറവി ദിനം കൂടി. മലയാളിയുടെ ഗൃഹാതുരത്വത്തിൽ സുഗന്ധം വമിക്കുന്ന ഓർമ്മകൾ കൊണ്ടു വീണ്ടും ഒരു ദിനം കൂടി എത്തിയിരിക്കുന്നു. മലയാള ഭാഷയും അതിന്റെ തനിമയും പ്രകൃതി രമണീയമായ കാഴ്ച്ചകളും എന്നും എവിടെയും മലയാളിയെ വ്യത്യസ്തനാക്കുന്നു. ലോകത്ത് എവിടെ മലയാളികൾ ഉണ്ടോ അവിടെയൊക്കെ തോളോട് തോൾ ചേർന്നുള്ള ഒരുമയും ഉണ്ടാകും.
കാലം എത്ര മാറിയാലും അതിനു മാറ്റമില്ലെന്നു പറയാം. ആ വെള്ള കരയുള്ള മുണ്ടും, സാരിയുമൊക്കെ അണിഞ്ഞു മലയാളി കേരള പിറവി കൊണ്ടാടുന്നു. എങ്ങനെ കേരളം പിറന്നു എന്ന ചരിത്രത്തിലേക്കും പോകേണ്ടതുണ്ട്.
ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനർസംഘടിപ്പിക്കുന്ന കേന്ദ്ര സർക്കാർ തീരുമാന പ്രകാരം തിരുവിതാംകൂർ, രാജ്യങ്ങൾ മദ്രാസ് പ്രസിഡൻസിയും, മലബാർ പ്രദേശങ്ങളെല്ലാം കൂടി ചേർത്തു കൊണ്ടാണ് 1956 നവംബർ ഒന്നാം തീയതി കേരളം എന്ന സംസ്ഥാനം രൂപം കൊണ്ടത്. നവംബർ ഒന്നിന് ചിത്തിര തിരുനാൾ മഹാരാജാവ് തിരു – കൊച്ചി പ്രമുഖ സ്ഥാനത്തിൽ നിന്നും വിരമിച്ചു സംസ്ഥാന തലവനായി. ബി രാമ കൃഷ്ണ റാവു ആദ്യ ഗവർണറായി. തിരുവിതാംകൂർ കൊച്ചിയിൽ പ്രസിഡന്റ് ഭരണം നിലവിലിരിക്കെ സംസ്ഥാന പുനസംഘടന നടന്നത് സംസ്ഥാനത്തെ ആദ്യ ചീഫ് ജെസ്റ്റീസ് കെ ടി കോശിയായിരുന്നു. ആദ്യ പോലീസ് ഐ ജി എൻ കെ രാഘവചാരിയായിരുന്നു. ആദ്യ പൊതു തിരഞ്ഞെടുപ്പ് 1957 ഫെബ്രുവരി 28 നു നടന്നു. ചരിത്രം അതിന്റെ പുഴ നീന്തി ഇന്നും സുഗന്ധം പരത്തി ഈ ദിനം മലയാളിയെ മലയാളിയാക്കുന്നു. അതേ മലയാളിക്ക് ഒരു തനിമയുണ്ട് ആർക്കും കിട്ടാത്ത സാഹോദര്യത്തിന്റെ ഓർമ്മകളുടെ പുഴ ഒഴുകുന്ന പോലെ.


