കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള വീട്ടില്‍ തീപ്പിടുത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെ ഗൃഹോപകരണങ്ങളെല്ലാം തന്നെ കത്തി നശിച്ചു. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്.തീപിടിച്ചപ്പോൾ വീട്ടില്‍ ആരുമില്ലായിരുന്നതിനാൽ ആള്‍ അപായം ഉണ്ടായിട്ടില്ല.
കഴിഞ്ഞ ഇരുപത്തിയാറ് വര്‍ഷമായി ഈ വീട്ടില്‍ വാടകക്ക് താമസിക്കുകയായിരുന്നു രാജുവും കുടുംബവും. മകളെ ജോലി സ്ഥലത്ത് ആക്കിയതിന് ശേഷം തിരികെ വരുമ്പോഴാണ് വീട്ടില്‍ നിന്നും പുക ഉയരുന്നുവെന്ന കാര്യം അയല്‍വാസികള്‍ പറഞ്ഞത്. പിന്നാലെ ഫയര്‍ഫോഴ്‌സിനെ വിളിക്കുകയായിരുന്നുവെന്ന് ഗൃഹനാഥന്‍ രാജു വ്യക്തമാക്കി.




