കണ്ണൂർ: അമ്മയുടെ കൈയിൽ നിന്ന് കിണറ്റിൽ വീണ കുഞ്ഞിന് ദാരുണാന്ത്യം. കണ്ണൂർ കുറുമാത്തൂരിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. മൂന്നുമാസം പ്രായമുള്ള അലൻ എന്ന ആൺകുഞ്ഞാണ് മരിച്ചത്. അബദ്ധത്തിൽ കെെയിൽ നിന്ന് കുഞ്ഞ് കിണറ്റിൽ വീഴുകയായിരുന്നുവെന്നാണ് വിവരം.
കുഞ്ഞിനെ കുളിപ്പിക്കാനായി കിണറ്റിന് സമീപം കൊണ്ടുവന്നപ്പോൾ കെെയിൽ നിന്ന് വഴുതിവീഴുകയായിരുന്നുവെന്നാണ് അമ്മ പറഞ്ഞത്. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കുഞ്ഞിനെ കിണറ്റിൽ നിന്ന് എടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.




