Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

“ഋത്വിക് ഘട്ടക്” സിനിമയെ ഇപ്പോഴും സ്പര്‍ശിക്കുന്ന അവധൂതന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇന്ന് ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദി. സിനിമയെ വിപ്ലവകരമായി മാറ്റി സ്ഥാപിച്ച ഒറ്റയാന്‍. അമ്പതുകളില്‍ ഇന്ത്യന്‍ സിനിമയെ നവീന നിലവാരത്തില്‍ കൊണ്ടെത്തിച്ച ദീര്‍ഘദര്‍ശി. ഋത്വിക് ഘട്ടക്കിന്റെ കാലത്തിനു മുൻപും പിൻപും എന്ന കണക്കുകൂട്ടലില്‍ സിനിമ എഴുതപ്പെട്ട നൂറു വര്‍ഷങ്ങള്‍.

ലോകയുദ്ധവും മറ്റും അടിച്ചേല്‍പ്പിച്ച 1943ലെ കൊടിയ ഭക്ഷ്യക്ഷാമത്തെതുടര്‍ന്നുണ്ടായ ദാരിദ്രം, അരാജകത്വം ഭക്ഷ്യ ക്ഷാമം എന്നിവയില്‍ നിന്നാണ് കല്‍ക്കത്ത എന്ന മഹാനഗരത്തില്‍ അഭയാര്‍ത്ഥിയായി ഋത്വിക് ഘട്ടക് എത്തുന്നത്. ജനങ്ങളോട് സംവദിക്കാന്‍ സിനിമ നല്ലൊരു ഉപായമായതുകാണ്ടാണ് താന്‍ സിനിമ തിര്‌ഞ്ഞെടുത്തതെന്ന് അദ്ദേഹം പറയുമായിരുന്നു.

അദ്ദേഹം കേവലം ഒരു സംവിധായകന്‍ മാത്രമായിരുന്നില്ലയെന്നതാണ് സത്യം. ചെറുകഥ, നാടകം സിനിമ തുടങ്ങിയ പല തലങ്ങളില്‍ വ്യാപിച്ച വ്യക്തി ഭാവമായിരുന്നു അദ്ദേഹം. ടാഗോറിന്റെ “ബിഷാര്‍ജന്‍” എന്ന നാടകം ഘട്ടക് അവതരിപ്പിച്ചപ്പോള്‍ എണ്ണായിരത്തോളം പ്രേക്ഷകര്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചു.

ഇന്ത്യന്‍ പുരാണങ്ങളില്‍ നിന്നും ഉപനിഷത്തുകളില്‍ നിന്നുള്ള ഊര്‍ജ്ജം അദ്ദേഹത്തിന്റെ സിനിമകളുടെ പ്രത്യേകതയാണ്. ഒപ്പം മാര്‍ക്‌സിന്റെയും, യുംഗിന്റെയും തത്വചിന്തകളെ ആദ്ദേഹം ഉള്‍ക്കൊള്ളിക്കുന്നു. അദ്ദേഹത്തിന്റെ അവസാന സിനിമയായ “ജുക്തി താക്കോ ആര്‍ ഗപ്പോ”എന്ന സിനിമയില്‍ ഘട്ടക്ക് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് നീലകണഠ എന്നാണ്. ഇതേ സിനിമയിലെ യുവാവിന്റെ പേര് നചികേതസ്് എന്നും യുവതിയുടെ പേര് ബംഗബാല എന്നുമാണ്. റിയലിസമല്ല റിയാറ്റിയാണ് ഒരാള്‍ പിന്തുടരേണ്ടത് എന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത് .

സത്യജിത് റായ്, മൃണാള്‍ സെന്‍ എന്നിവരുടെ സമകാലികനായിരുന്ന ഘട്ടക്കിനെ ബംഗാളികള്‍ തള്ളിക്കളഞ്ഞു. “മേഘേ ധക്ക താര” എന്ന സിനിമ മാത്രമാണ് കാര്യമായി ഉള്‍ക്കൊണ്ട്ത്. 1952 നവംബര്‍ 4ന് ധാക്കയിലാണ് ഘട്ടക് ജനിച്ചത്. 1943 ലെ ബഗാള്‍ ക്ഷാമം 1946ലെ വിഭജനം,47ലെ കലാപം തുടങ്ങിയ സംഭവങ്ങള്‍ അദ്ദേഹത്തെ കല്‍ക്കത്തയിലേക്ക് കുടിയേറാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. 1976ല്‍ അമ്പതാമത്തെ വയസ്സില്‍ അന്തരിക്കുമ്പോള്‍ എട്ടു ഫീച്ചര്‍ സിനിമകള്‍ മാത്രമാണ് അദ്ദേഹം സംവിധാനം ചെയ്തത്.

അദ്ദേഹത്തിന്റെ ആദ്യ ഫീച്ചര്‍ സിനിമ നാഗരിക് നിര്‍മ്മിച്ചതിന് പിന്നാലെ റിലീസ് ചെയ്തിരുന്നെങ്കില്‍ ഇന്ത്യന്‍ സിനിമയുടെ ചരിത്രം വേറെയായേനെ. പഥേര്‍ പാഞ്ചാലി 1955ല്‍ ഇറങ്ങി ചരിത്രം സൃഷ്ടിച്ചു. 17 ഫീച്ചര്‍ സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥയെഴുതി. ഒമ്പത് എണ്ണം റിലീസ് ചെയ്തു പക്ഷേ എട്ടെണ്ണം പ്രക്ഷേപണം ചെയ്തില്ല.

അനൂപ് വി എം

Recent News

Advertisement
WhiteswanTV Footer