കൗശമ്പി: ഉത്തര്‍പ്രദേശിലെ കരാരിയില്‍ ഭൂമിവിവാദത്തെ തുടര്‍ന്ന് മക്കളുടെ മർദനമേറ്റ് അച്ഛൻ മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ദുർഗാപ്രസാദ് എന്നയാളാണ് കൊല്ലപ്പെട്ടത്.
പിതാവ് സ്വന്തം പേരിലുള്ള ഭൂമി മരുമകൾക്ക് എഴുതിക്കൊടുക്കാന്‍ തീരുമാനിച്ചതായാണ് പൊലീസ് പ്രാഥമികമായി കണ്ടെത്തിയത്. സ്വത്ത് മക്കൾക്ക് വിഹിതമില്ലെന്ന പിതാവിന്റെ നിലപാടിൽ പ്രകോപിതരായ വീരേന്ദ്രയും വിമലേഷും വടികളടക്കം ഉപയോഗിച്ച് ദുർഗാപ്രസാദിനെ മര്‍ദിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഗുരുതരമായി പരിക്കേറ്റ ദുർഗാപ്രസാദിനെ ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടര്‍ന്ന് പ്രയാഗ്‌രാജിലെ എസ്ആർഎൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






