സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ശൈത്യ കട്ടപ്പ തന്നെ; ബിഗ്ഗ്‌ബോസ് കപ്പുയർത്തി അനുമോൾ

മൂന്ന് മാസത്തോളം നീണ്ട കാത്തിരിപ്പിന് സമാപനമായിരിക്കുകയാണ്. അതെ ബി​ഗ് ബോസ് മലയാളം സീസൺ 7ന്റെ വിജയിയെ മോഹൻലാൽ പ്രഖ്യാപിച്ചു കഴിഞ്ഞു. ഹൗസിനുള്ളിലും പുറത്തും ഒരുപാട് പ്രതിസന്ധികൾ നേരിട്ട്, അവയോട് പോരാടി മുന്നേറിയ അനുമോൾ ആണ് ബി​ഗ് ബോസ് സീസൺ 7 കപ്പെടുത്തത്. മലയാളം ബി​ഗ് ബോസ് ചരിത്രത്തിലെ രണ്ടാമത്തെ ലേഡി വിന്നർ കൂടിയാണ് അനുമോൾ. സീസൺ 4ൽ വിജയിയായ ദിൽഷ പ്രസന്നൻ ആയിരുന്നു ആദ്യ ലേഡി വിന്നർ.

ബി​ഗ് ബോസ് മലയാളം സീസൺ 7ൽ ടോപ് ഫൈവിൽ ഇടം നേടിയ ഒരേയൊരു പെൺതരിയായിരുന്നു അനുമോൾ. അക്ബർ, നെവിൻ, ഷാനവാസ്, അനീഷ് എന്നിവരായിരുന്നു മറ്റ് നാല് പേർ. അഞ്ച് പേരും പ്രേക്ഷകരുടെ വിധി പ്രകാരം ഓരോരോ സ്ഥാനങ്ങൾ കൊയ്തു. അക്ബർ അഞ്ചാം സ്ഥാനത്ത് എത്തിയപ്പോൾ നെവിൻ നാലാമതും ഷാനവാസ് മൂന്നാമതും എത്തി. അനീഷ് ഫസ്റ്റ് റണ്ണറപ്പായി മാറിയത്. മോഹൻലാൽ, അനുമോളുടെ കൈപിടിച്ച് ഉയർത്തിയപ്പോൾ വലിയ കരഘോഷങ്ങൾ ആയിരുന്നു വേദിയിൽ നിന്നും ഉയർന്നു കേട്ടത്. എന്നാൽ ശൈത്യ, ബിൻസി, സരി​ഗ, ബിന്നി, അപ്പാനി ശരത്ത്, അക്ബര്‍ എന്നിവരുടെ എക്സ്പ്രഷനുകൾ നമ്മളെല്ലാവരും കണ്ടതാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.

മസ്താനിയും ലക്ഷ്മിയും തുള്ളിച്ചാടി കൊണ്ടായിരുന്നു അനുമോളുടെ വിജയം ആഘോഷിച്ചത്. അനുമോളുടെ കൈ പിടിച്ച് മോഹൻലാൽ ഉയർത്തിയപ്പോൾ ഏറ്റവും അവസാനം വേണം വേണ്ടെന്ന മട്ടിൽ ശൈത്യ ആയിരുന്നു ഏറ്റവും ഒടുവിൽ എഴുന്നേറ്റത്. എന്നിട്ടും കയ്യടിക്കാനൊന്നും തന്നെ ശൈത്യ നിന്നില്ല. ഇവരുടെ ഫേസ് ക്ലോസപ്പിൽ തന്നെ ബി​ഗ് ബോസ് കാണിക്കുകയും ചെയ്തിട്ടുണ്ട്. ശെരിക്കും പറഞ്ഞാൽ അസൂയയുടെ ആൾരൂപത്തെയാണ് ഇന്നലെ ഒറ്റരാത്രി കൊണ്ട് ബിഗ്ഗ്‌ബോസ് പ്രേക്ഷകർ കണ്ടത്. ശെരിക്കും പറഞ്ഞാൽ കട്ടപ്പ എന്ന് വിളിച്ചതിൽ യാതൊരു തെറ്റും ഇല്ലെന്ന് തന്നെ പറയാം.

റീ എൻട്രിയായി എത്തിയപ്പോൾ അനുമോൾക്കെതിരെ ശക്തമായി തിരിച്ചടിച്ചവരായിരുന്നു ബിൻസിയും ശൈത്യയും സരി​ഗയും. ഒപ്പം ആ​ദിലയും നൂറയും ഉണ്ടായിരുന്നു. അനുമോൾ കാരണം തന്നെ കട്ടപ്പയെന്ന് വിളിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആക്ഷേപിക്കുന്നുവെന്ന് ശൈത്യ പൊട്ടിക്കരഞ്ഞു കൊണ്ട് ഷോയിൽ പഞ്ഞതെല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു.

ഷോ തുടങ്ങി കുറച്ച ദിവസങ്ങൾക്കു ശേഷം മുതൽ പറഞ്ഞുകേൾക്കുന്നതാണ് pr ന്റെ കാര്യങ്ങൾ.

അനുമോൾ 16 ലക്ഷം രൂപയ്ക്ക് പിആർ കൊടുത്തു എന്ന് ബിന്നിയാണ് ആദ്യം ആരോപിച്ചത്. തന്നോട് അനുമോൾ തന്നെ പറഞ്ഞ കാര്യമാണ് ഇതെന്നും ബിന്നി പറഞ്ഞിരുന്നു. പിന്നീട് ഇതേ കാര്യം മറ്റ് പലരും ആരോപിച്ചു. ഇത് അകത്തും പുറത്തും വലിയ ചർച്ചകളായിരുന്നു. അനുമോൾ ഓരോ ആഴ്ചകളിലും പുറത്താവാതെ രക്ഷപ്പെട്ടതോടെ ചർച്ചകൾക്കും ആരോപണങ്ങൾക്കും ശക്തി കൂടുകയായിരുന്നു. ജിസേൽ പുറത്തായപ്പോഴും ആര്യൻ പുറത്തായപ്പോഴും അനുമോളുടെ പിആർ ആണ് കാരണമെന്ന ചർച്ചകളുമുണ്ടായിരുന്നു.

പുറത്തുപോയി ഫിനാലെ വീക്കിൽ തിരികെവന്നവരിൽ പലരും അനുമോളുടെ പിആറുമായി ബന്ധപ്പെട്ട ചർച്ചകളുയർത്തി. ശൈത്യ സന്തോഷ്, ആർജെ ബിൻസി തുടങ്ങിയവർ അനുമോളുടെ പിആർ തങ്ങളുടെ ജീവിതം വളരെ ബുദ്ധിമുട്ടേറിയതാക്കിയെന്ന് ആരോപിച്ചു. ഇത് പിആറുമായി ബന്ധപ്പെട്ട ആരോപണങ്ങളെ മറ്റൊരു തലത്തിലെത്തിച്ചു. ഇതോടെ അനുമോളുടെ പിആർ ചെയ്ത വിനു വിജയ് പരസ്യമായി രംഗത്തു൦ വന്നിരുന്നു. ശൈത്യ ഉയർത്തിയ ആരോപണങ്ങൾ തെറ്റാണെന്ന് വിനു പറഞ്ഞെങ്കിലും വിവാദങ്ങൾ കെട്ടടങ്ങിയില്ല.

കോമണറായി എത്തിയ അനീഷ് ബിഗ് ബോസ് റണ്ണർ അപ്പ് ആയതോടെ പിആർ വിവാദങ്ങൾ വീണ്ടും കടുത്തു. ഏഷ്യാനെതിരെ കടുത്ത വിമർശനങ്ങളാണ് പ്രേക്ഷകർ ഉയർത്തുന്നത്. പിആർ കൊണ്ട് മാത്രമാണ് അനുമോൾ വിജയിച്ചതെന്നും പിആർ ഇല്ലാത്ത അനീഷിന് ട്രോഫി ലഭിച്ചില്ലെന്നും പ്രേക്ഷകർ കുറ്റപ്പെടുത്തുന്നു. ബിബി മലയാളം ചരിത്രത്തിൽ രണ്ടാമത്തെ വനിതാ ജേതാവാണ് അനുമോൾ.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement